വ്യാവസായിക ഗവേഷണത്തിന് പ്രധാനമന്ത്രയുടെ ഫെല്ലോഷിപ്പ് പദ്ധതി
primeഡോക്ടറല്‍ ഗവേഷണത്തിലേക്ക് നിപുണരായ വിജ്ഞാന കുതുകികളെ ആക‍‍ര്ഷിക്കാനും അക്കാദമിക സ്ഥാപനങ്ങളില്‍ വ്യവസായ സംബന്ധിയായ ഗവേഷണങ്ങള്‍ പ്രോ‍ല്സാ‍ഹിപ്പിക്കാനുമായി കേന്ദ്ര സര്ക്കാരിന്റെ സയന്സ് ആന്റ് എഞ്ചിനീയറിങ് റിസര്ച് ബോര്ഡും കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രിയും സംയുക്തമായി ആവിഷ്ക്കരിച്ച പ്രൈം മിനിസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഫോര് ഡോക്ടറല് റിസര്ചിന് ജനുവരി 31-ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കാം. സയന്സ്, ടെക്നോളജി, എഞ്ചിനീയറിങ്, അഗ്രികള്‍ച്ചര്‍, മെഡിസിന്‍ എന്നീ മേഖലകളില്‍ 2012 ഡിസംബര്‍ ഒന്നിനും 2013 ഡിസംബര് 31-നും മദ്ധ്യേ ഇന്ത്യയിലെ ഏതെങ്കിലും അംഗികൃത  സര്വ്വകലാശാലകളിലോ റിസര്ച് ലബോറട്ടറികളിലോ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അപ്ക്ഷിക്കാ‍‍ന്‍ യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് നാലു വര്ഷത്തേക്ക് ആറു ലക്ഷം വീതം ലഭിക്കുന്ന ഈ പദ്ധതിയില് 50%  കേന്ദ്ര സര്ക്കാരും 50% സ്പോണ്സര് ചെയ്യുന്ന വ്യവസായിക സ്ഥാപനവുമാണ് വഹിക്കുക. തന്റെ ഗവേഷണത്തെ എല്ലാ വിധത്തിലും പിന്തുണക്കാന് തയ്യാറുള്ള ഒരു വ്യവസായിക സ്ഥാപനത്തെ ഫെല്ലോഷിപ്പിന് അപേക്ഷിക്കും മുന്പു തന്നെ ഗവേഷകന് കണ്ടെത്തിയിരിക്കണം. ഗവേഷണത്തിന് വ്യവസായിക പ്രാധാന്യവും പ്രായോഗിക സാദ്ധ്യതയുമുള്ള ഒരു വിഷയം ഗവേഷകന് തിരഞ്ഞെടുക്കുകയും വ്യവസായിക മേഖലയില് തുടര്ന്ന് പ്രവര്ത്തിക്കാന് താല്പര്യമുണ്ടായിരുക്കുകയും വേണം. സയന്സ് ആന്റ് എഞ്ചിനീയറിങ് റിസര്ച് ബോര്ഡിലെയും കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രിയിലെയും അംഗങ്ങളടങ്ങിയ ഉന്നതാധികാര സമിതിയാണ് പദ്ധതിയിലേക്ക് 100 ഗവേഷകരെ തിരഞ്ഞെടുക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള് നിയന്ത്രിക്കുക. ഓണ്ലൈനായി മാത്രമേ പദ്ധതിയിലേക്ക് അപേക്ഷകള് സ്വീകരിക്കുകയുള്ളൂ. 2012-ല് ആരംഭിച്ച ഈ പദ്ധതി പ്രകാരമുള്ള സ്കോളര്ഷിപ്പിന് അര്ഹനാകുന്നതോടെ നിലവില് സ്വീകരിച്ചു കൊണ്ടിരിക്കുന്ന എല്ലാ സ്കോളര്ഷിപ്പിനും അപേക്ഷകന് അയോഗ്യനായിത്തീരും. അപേക്ഷക്കും വിശദ വിവരങ്ങള്ക്കും www.primeministerfellowshipscheme.com എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter