എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 10 മുതല്‍
sslcതിരുവനന്തപുരം: 2014ലെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 22 വരെ നടക്കും. ദിവസവും ഉച്ചക്ക് 1.45നാണ് പരീക്ഷ. വെള്ളിയാഴ്ച പരീക്ഷ ഉണ്ടാകില്ല. 80 സ്കോറുള്ള വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും 40 സ്കോറുള്ള വിഷയങ്ങള്‍ക്ക് ഒന്നര മണിക്കൂറുമാണ് സമയം. എല്ലാ എഴുത്തു പരീക്ഷക്കും തുടക്കത്തില്‍ 15 മിനിറ്റ് കൂള്‍ടൈമും ഉണ്ടാകും. ഈ അധ്യയന വര്‍ഷം പത്താംക്ലാസില്‍ പഠിക്കുന്നവര്‍ക്കും 2013 മാര്‍ച്ചില്‍ നടന്ന ഐ.ടി പരീക്ഷ ജയിക്കാത്തവര്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷക്കൊപ്പം 2014 ഫെബ്രുവരിയില്‍ ഐ.ടി പരീക്ഷ നടത്തും. 2013നു മുമ്പ് ഐ.ടി ജയിക്കാത്തവര്‍ക്ക് മാത്രമാണ് മാര്‍ച്ച് 22ന് എഴുത്തുപരീക്ഷ നടക്കുക. ടൈംടേബിള്‍ ഉള്‍പ്പെടെ വിശദ വിജ്ഞാപനത്തിന്  http://www.keralapareekshabhavan.in/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter