ഒ.ബി.സി പട്ടികയിലെ മാറ്റങ്ങള്ക്ക് പാര്ലമെന്റ് അംഗീകാരം
13 സംസ്ഥാനങ്ങളില് നിന്നും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളില് നിന്നുമായി 60-ഓളം പുതിയ ജാതികളെക്കൂടി ഉള്പ്പെടുത്തിക്കൊണ്ട് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) കേന്ദ്ര പട്ടിക നിയമ ഭേദഗതി ചെയ്യാന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. നാഷണല് കമ്മീഷന് ഫോര് ബാക്ക്വേഡ് ക്ലാസസിന്റെ ശിപാര്ശയനുസരിച്ചാണ് നിലവിലുള്ള പട്ടികയില് 115 മാറ്റങ്ങളോടെ പുതുക്കിയ പട്ടിക തയ്യാറാക്കാന് കേന്ദ്രം ഒരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തി നില്ക്കെ കേന്ദ്രത്തിന്റെ ഈ നടപടി ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ആന്ധ്രാ പ്രദേശ്, ബീഹാര്, ഗോവ, ഹിമാചല് പ്രദേശ്, ജാര്ഖണ്ഢ്, കര്ണാടക, കേരള, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തര്പ്രദേശ്, ഉത്തരാഖണ്ഢ്, പശ്ചിമ ബംഗാള് എന്നീ സംസ്ഥാനങ്ങളില് നിന്നും ചണ്ഢീഗഢ്, ഡെല്ഹി, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളില് നിന്നുള്ളവരുമാണ് പുതിയ ലിസ്റ്റില് ഉള്പ്പെട്ടിട്ടുള്ളത്. ഇത് പ്രകാരം ഗവണ്മെന്റ് സര്വ്വീസുകളിലും പോസ്റ്റുകളിലും ഒ.ബി.സിക്ക് അനുവദിച്ചിട്ടുള്ള സംവരണം, ക്ഷേമ പദ്ധതികള്, പ്രത്യക സ്കോളര്ഷിപ്പുകള് തുടങ്ങിയവക്ക് ഇവര് അര്ഹരാവും. പട്ടക ജാതി, പട്ടിക വര്ഗ്ഗം എന്നിവക്ക് പുറമെ സാന്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവര്ക്ക് ഇന്ത്യന് ഭരണഘടന ഔദോഗികമായി നല്കിയ വര്ഗ്ഗീകരണമാണ് ഒ.ബി.സി എന്നത്. 1980-ലെ മണ്ഡല് കമ്മീഷന് റിപ്പോര്ട്ട് പ്രകാരം ഇന്ത്യന് ജനതയുടെ 52%-വും ഒ.ബി.സി.യില് പെടുമായിരുന്നു. പിന്നീട് 2006-ലെ നാഷണല് സാന്പിള് സര്വ്വെ ഓര്ഗനൈസേഷന്റെ കണക്ക് പ്രകാരം ഇത് 41%-മായി കുറഞ്ഞു. ഇന്ത്യന് ഭരണഘടനയുടെ 340-ാം വകുപ്പിലാണ് ഒ.ബി.സി.കളുടെ അവകാശ സംരക്ഷണത്തില് കേന്ദ്രത്തിനുള്ള പങ്കിനെക്കുറിച്ച് പറയുന്നത്. ഇതുവരെ ഒ.ബി.സി പട്ടികയില് 2343 ജാതികളുണ്ടെന്നാണ് കണക്ക്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter