ബാംഗ്ലൂര്‍ ഐ.ഐ.എസ്.സിയി‍ല്‍ ബാച്ചിലര്‍ ഓഫ് സയ‍ന്‍സ് കോഴ്സിന് അപേക്ഷിക്കാം
IISc_logo_0ശാസ്ത്ര ഗവേഷണ രംഗത്തെ ഇന്ത്യയിലെ മു‍ന്‍നിര സ്ഥാപനമായി അറിയപ്പെടുന്ന ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇ‍ന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സില്‍ 2014-ല്‍ ആരംഭിക്കുന്ന നാലു വ‍ര്‍ഷ ബാച്ചിലര്‍ ഓഫ് സയ‍ന്‍സ് ബിരുദ കോഴ്സിന് ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷിക്കാം. വിദ്യാ‍ര്‍ത്ഥികളില്‍ ശാസ്ത്ര ഗവേഷണ താ‍ല്‍പര്യം വള‍ര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കും വിധം തയ്യാര്‍ ചെയ്തിട്ടുള്ള കോഴ്സിലേക്ക് ബയോളജി, കെമിസ്ട്രി, എന്‍വിയോണ്‍മെന്റ്ല്‍ സയ‍ന്‍സ്, മെറ്റീരിയല്സ്, മാത്തമറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് പ്രവേശം നല്കു ന്നത്. സയന്സ് വിഭാഗത്തി‍ല്‍ കുറഞ്ഞത് 60% മാ‍ര്‍ക്കോടെ അംഗീകൃത ബോര്ഡില്‍ നിന്ന് പ്ലസ്ടു പാസ്സായവര്ക്കാണ് പ്രവേശന യോഗ്യത. ആദ്യ മൂന്നു സെമസ്റ്ററുകളില്‍ മുഴുവ‍ന്‍ വിദ്യാ‍ര്‍ത്ഥികള്ക്കും എല്ലാ സയ‍ന്‍സ് വിഷയങ്ങളും പഠിപ്പിക്കുകയും തുട‍ര്‍ന്നുള്ള മൂന്ന് സെമസ്റ്ററുകളി‍ല്‍ മേ‍ല്‍ പ്രസ്താവിച്ച വിഷയങ്ങളി‍ല്‍ സ്പെഷലൈസേഷ‍ന്‍ ന‍ല്‍കുകയുമാണ് ചെയ്യുന്നത്. അവസാന രണ്ടു സെമസ്റ്ററുക‍ള്‍ പൂ‍ര്‍ണ്ണമായും ഗവേഷണ പ്രവര്ത്തനങ്ങ‍ള്‍ക്കു വേണ്ടിയാണു ചിലവഴിക്കുക. 2012 മുതലുള്ള കെ.വി.പി.വൈ, ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാ‍ന്‍സ്ഡ്, ഓള്‍ ഇന്ത്യാ പ്രീ മെഡിക്കല്‍ ടെസ്റ്റ്, മുതലായ പരീക്ഷകളിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്ത്ഥികളെ തിരഞ്ഞെടുക്കുക. ഓണ്ലൈനായും അല്ലാതെയും അപേക്ഷിക്കാം. വിശദ വിവരങ്ങ‍ള്‍‍ www.iisc.ernet.in/ug എന്ന വിലാസത്തില്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter