ദാറുല്‍ഹുദാ യൂനിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു
 width=ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിലെ സെകന്‍ററി ഇന്‍സ്റ്റിറ്റ്യൂഷന്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവരും 28-07-2013 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: റമദാന്‍ 20. ചെമ്മാട്ടെ കേന്ദ്രകാമ്പസിലേക്കും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലേക്കും മൊത്തത്തിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2013 ഓഗസ്ത് 13 ന് ചൊവ്വാഴ്ച കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളും കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രസംഗ-തൂലികാ പാഠവും ഇസ്ലാമിക വിഷയങ്ങളില്‍ വിവിധ ഡിപ്പാര്ട്ടമെന്‍റുകളിലായി പി.ജി പഠനവുമടങ്ങുന്ന 12 വര്‍ഷത്തെ കോഴാസാണ് ദാറുല്‍ഹുദാ വിഭാവന ചെയ്യുന്നത്.  പ്രവേശനം നേടുന്നവര്‍ക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൌജന്യമായിരിക്കും. പ്രോസ്പക്ടസും അപേക്ഷാ ഫോമും ദാറുല്‍ഹുദാ ഓഫീസിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും ലഭിക്കും. അപേക്ഷാഫോമിന് 50 രൂപയാണ് ഫീസ്. ദാറുല്‍ഹുദായുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൌണ്‍ലോഡ് ചെയ്യുകയുമാകാം. വനിതാ/ഹിഫ്ദ് കോളേജ് അപേക്ഷകള്‍ മദ്റസ അഞ്ചാം ക്ലാസ് പാസയവരും 28-07-2013 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദാക്ക് കീഴിലെ വനിതാകോളേജിലേക്കും, മദ്റസ മൂന്നാം ക്ലാസ് പാസായ ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് ഹിഫ്ദുല് ഖുര്‍ആന്‍ കോളജിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും പ്രോസ്പെക്ടസിനും www.darulhuda.com സന്ദര്‍ശിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter