ശാസ്ത്ര വിഷയങ്ങളിലെ നെറ്റിന് ഫെബ്രുവരി 10 മുത‍ല്‍ അപേക്ഷിക്കാം
UGC NETശാസ്ത്ര വിഷയങ്ങളില്‍ കോളേജുകളില്‍ അദ്ധ്യാപകരാകാനും ഗവേഷണത്തിനുമുള്ള യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റി(നെറ്റ്)ന് അപേക്ഷിക്കാ‍ന്‍ സമയമായി. ഫെബ്രുവരി 10 മുത‍ല്‍ മാ‍ര്‍ച്ച് നാലു വരെയാണ് അപേക്ഷാ കാലാവധി. യു.ജി.സിയും കൌ‍ണ്‍സില്‍ ഓഫ് സയന്റിഫിക് ആ‍ന്‍റ് ഇന്ഡസ്ട്രിയ‍ല്‍ റിസ‍ര്‍ചും സംയുക്തമായി നടത്തുന്ന പരീക്ഷ എര്ത്ത് , അറ്റ്മോസ്ഫിയര്‍, ഓഷ്യന്‍ ആ‍ന്‍റ് പ്ലാനറ്ററി സയന്സസ്, ലൈഫ് സയന്സസ്, കെമിക്കല്‍ സയന്സസ്, എന്ജിനീയറിങ് സയന്സസ് എന്നീ വിഷയങ്ങളിലാണ് നടക്കുക. ഈ വിഷയങ്ങളില്‍ കുറഞ്ഞത് 55% മാര്ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. രണ്ടു വ‍ര്‍ഷത്തിനുള്ളി‍ല്‍ യോഗ്യത പൂ‍ര്‍ത്തിയാക്കണം എന്ന നിബന്ധനയോടെ അവസാന വര്ഷ പരീക്ഷ എഴുതുന്നവ‍ര്‍ക്കും അപേക്ഷിക്കാം. ജെ.ആര്‍.എഫിനു കൂടി അപേക്ഷിക്കാനുദ്ദേശിക്കുന്നവര്‍ അത് അപേക്ഷയില്‍ പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. ഗവേഷണ പഠനത്തിന് ആദ്യത്തെ രണ്ടു വ‍ര്‍ഷം മാസത്തി‍ല്‍ 16000 രൂപ വീതവും പിന്നീട് ഗവേഷണ പുരോഗതി വിലയിരുത്തിയ ശേഷം 18000 രൂപ വീതവുമാണ് ഫെല്ലോഷിപ്പ് ലഭിക്കുക. പ്രായ പരിധി പൊതു വിഭാഗത്തിന് 28 വയസ്സും പട്ടികജാതി-വര്ഗ്ഗം, വനിതകള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവ‍ര്‍ എന്നിവ‍ര്‍ക്ക് 33 വയസ്സുമാണ്. ജൂണ്‍ 22-ന് നടക്കുന്ന പരീക്ഷക്ക് കേരളത്തി‍ല്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രങ്ങള്‍. www.csirhrdg.res.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിച്ച് അപേക്ഷയുടെ പ്രിന്റൌട്ടും മറ്റു രേഖകളും തപാലി‍ല്‍ പരീക്ഷ കേന്ദ്രത്തില്‍ മാ‍ര്‍ച്ച് എട്ടിനു മുന്പ് എത്തിക്കണം. ജനറ‍ല്‍ വിഭാഗത്തിന് 400, ഒ.ബി.സിക്ക് 200, എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവ‍ര്‍ എന്നിവ‍ര്‍ക്ക് 100 എന്നിങ്ങനെ നിശ്ചയിച്ചിട്ടുള്ള ഫീസ് വെബ്സൈറ്റി‍ല്‍ നിന്ന് ഡൌ‍ണ്‍ലോഡ് ചെയ്തെടുക്കുന്ന ചലാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ ബാങ്ക് ശാഖകളിലൂടെ അടക്കുകയും ഫീസ് വിവരങ്ങ‍ള്‍ അപേക്ഷയി‍ല്‍ രേഖപ്പെടുത്തുകയും വേണം. വിശദ വിവരങ്ങള്‍ മേല്പറഞ്ഞ വെബ്സൈറ്റി‍ല്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter