രാമന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പി.എച്ച്‌.ഡി.ക്ക്‌ അവസരം
ramanബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ശാസ്‌ത്ര ഗവേഷണ സ്ഥാപനമായ രാമന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നീ വിഷയങ്ങളില്‍ പി.എച്ച്‌.ഡി പ്രവേശത്തിന്‌ അപേക്ഷ ക്ഷണിച്ചു. അഞ്ച്‌ വര്‍ഷത്തെ ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ പി.എച്ച്‌.ഡി. ബിരുദമാണ്‌ ലഭിക്കുക. പ്രവേശം ലഭിക്കുന്നവര്‍ക്ക്‌ ആദ്യ രണ്ടു വര്‍ഷം പ്രതിമാസം 16000 രൂപ വീതവും ബാക്കി മൂന്ന്‌ വര്‍ഷം 18000 രൂപ വീതവും ലഭിക്കും. കൂടാതെ ഹോസ്റ്റല്‍ സൗകര്യവും അത്‌ ലഭിക്കാത്ത പക്ഷം 30% തുക എച്ച്‌.ആര്‍.ഇ ഇനത്തിലും അനുവദിക്കും. പുസ്‌തകം വാങ്ങുന്നതിന്‌ പ്രതിവര്‍ഷം 5000 രൂപ വേറെയും നല്‍കും. ഫിസിക്‌സില്‍ യോഗ്യത നേടാന്‍ ചുരുങ്ങിയത്‌ 55% മാര്‍ക്കോടെ ഫിസ്‌ക്‌സിലോ മാത്തമാറ്റിക്‌സിലോ എം.എസ്സ്‌സി ബിരുദമോ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ ബി.ഇ, ബി.ടെക്ക്‌ എഞ്ചിനീയറിങ്‌ ബിരുദമോ നിര്‍ബന്ധമാണ്‌. ഫിസിക്‌സില്‍ പ്രവേശത്തിന്‌ അപേക്ഷിക്കുന്നവര്‍ 2014 ഫെബ്രുവരി 16ന്‌ നടക്കുന്ന ജെസ്റ്റ്‌ പരീക്ഷ പാസ്സായിരിക്കണം. ഇതിന്റെയോ യു.ജി.സി/സി.എസ്‌.ഐ.ആര്‍ നെറ്റ്‌-ജെ.ആര്‍.എഫ്‌. പരീക്ഷയുടെയോ ഗേറ്റ്‌ ജി.ആര്‍.ഇ/ അഡ്വാന്‍സ്‌ഡ്‌ ജി.ആര്‍.ഇ ഫിസ്‌ക്‌സ്‌ എന്നിവയുടെയോ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്‌ ഇന്റര്‍വ്യൂവിന്‌ വിളിക്കുക. കുറഞ്ഞത്‌ 55% മാര്‍ക്കോടെ എം.എസ്സ്‌സി കെമിസ്‌ട്രി ബിരുദമാണ്‌ കെമിസ്‌ട്രിയുടെ യോഗ്യത. പ്രവേശാര്‍ത്ഥികള്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സംഘടിപ്പിക്കുന്ന പ്രവേശന പരീക്ഷയുടെയോ യു.ജി.സി/സി.എസ്‌.ഐ.ആര്‍ നെറ്റ്‌-ജെ.ആര്‍.എഫ്‌. പരീക്ഷയുടെയോ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്‌ കെമിസ്‌ട്രിയുടെ ഇന്റര്‍വ്യൂവിന്‌ വിളിക്കുക. 2014 ജൂണിലാണ്‌ ഇന്റര്‍വ്യൂ. പത്തില്‍ ആറ്‌ ജി.പി.എയോ, രണ്ടു വര്‍ഷത്തെ ഗവേഷണ പരിചയവും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളുമോ ഉള്ളവര്‍ക്ക്‌ നേരിട്ട്‌ പി.എച്ച്‌.ഡി പ്രവേശത്തിന്‌ അപേക്ഷിക്കാം. ഇവര്‍ വിശദ വിവരങ്ങള്‍ക്ക്‌ admission@rri.res.in ല്‍ ബന്ധപ്പെട്ടാല്‍ മതി. അപേക്ഷകള്‍ ഓണ്‍ലൈനായി ജനുവരി 15 മുതല്‍ മാര്‍ച്ച്‌ 31 വരെയും തപാലിലൂടെ മാര്‍ച്ച്‌ 15 വരെയുമാണ്‌ സ്വീകരിക്കുക. ഓണ്‍ലൈന്‍ അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.rri.res.in എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter