അലിഡ്,ജാമിഅ സര്‍വകലാശാലകളുടെ ന്വൂനപക്ഷ പദവി എടുത്തുകളയരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
 ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ സര്‍വകലാശാലകള്‍ക്കു നേരെയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍. അലിഗഡ് മുസ്്‌ലിം സര്‍വകലാശാലയുടെയും ജാമിഅ മില്ലിയ്യ സര്‍വകലാശാലയുടെയും ന്യൂനപക്ഷപദവികള്‍ എടുത്തുകളയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു.
കോണ്‍ഗ്രസ്, സി.പി.എം, ജെ.ഡി.യു, സി.പി.ഐ, എന്‍.സി.പി, എ.എ.പി, ജെ.ഡി.യു, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ എം.പിമാര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് അലിഗഢ്, ജാമിഅ മില്ലിയ്യ സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഒപ്പുശേഖരണം നടത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു കൈമാറുമെന്നും വിഷയം അടുത്ത മാസം തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ ശക്തമായി അവതരിപ്പിക്കുമെന്നും ജെ.ഡി.യു നേതാവും രാജ്യസഭാംഗവുമായ കെ.സി ത്യാഗി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ എം.പിമാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. രാജ്യത്തിന്റെ മഹനീയ പൈതൃക്യത്തെ പരിഹസിക്കുന്ന വിധത്തില്‍ അലിഗഢ് മുസ്്‌ലിം യൂനിവേഴ്‌സിറ്റിയും ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയും ന്യൂനപക്ഷ സ്ഥാപനങ്ങളല്ലെന്നു സുപ്രിംകോടതിയില്‍ സര്‍ക്കാരിനു വേണ്ടി അഭിപ്രായം പറഞ്ഞ അറ്റോര്‍ണി ജനറലിന്റെ നടപടി അപലപനീയമാണെന്നും പ്രസ്താവന വ്യക്തമാക്കി.
പ്രമോദ് തിവാരി (കോണ്‍ഗ്രസ്), കെ.സി ത്യാഗി (ജെ.ഡി.യു), ശുകേന്ദു ശേഖര്‍ റോയ് (തൃണമൂല്‍), ഡി.പി തൃപാഡി (എന്‍.സി.പി), ഡി. രജ (സി.പി.ഐ), ജെ.പി യാദവ് (ആര്‍.ജെ.ഡി), ഭഗവത് മാന്‍ (എ.എ.പി), ഋതഭരത ബാനര്‍ജി (സി.പി.എം) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ മുസ്്‌ലിംസംഘടനകള്‍ ശക്തമായി രംഗത്തുവന്നതോടെ വിഷയത്തില്‍ ബി.ജെ.പി നിലപാട് കടുപ്പിച്ചു.
ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള തീരുമാനത്തില്‍ നിന്നു പിന്തിരിയരുതെന്നാവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു കത്തെഴുതിയ സാമൂഹിക നീതി മന്ത്രി ടി. ഗെലോട്ട്, ദലിതുകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും അവസരം നിഷേധിക്കാനാണ് രണ്ടു സര്‍വകലാശാലകളും ന്യൂനപക്ഷ സ്ഥാപനങ്ങളെന്ന് അവകാശപ്പെടുന്നതെന്ന് കുറ്റപ്പെടുത്തി.
ഈ മാസം 13നാണ് അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്.
അലിഗഢിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും ഒരുമതേതര സമൂഹത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയെ അറിയിച്ചത്. അതിനു പിന്നാലെ ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി പിന്‍വലിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കഴിയുമെന്ന് നിയമ മന്ത്രാലയം ഉപദേശം നല്‍കുകയുമായിരുന്നു.
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ദേശീയ കമ്മീഷന്‍ ഇതു സംബന്ധിച്ച് 2011 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ നിയമ തടസ്സമില്ലെന്നും നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.

Leave A Comment