അലിഗഡ് മലപ്പുറം കാമ്പസിന് 105 കോടി അനുവദിച്ചു
 width=മാനവ വിഭവശേഷി മന്ത്രാലയം അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം സെന്ററിന് 105 കോടിയും വെസ്റ്റ് ബംഗാളിലെ മുര്‍ശിദാബാദ് സെന്ററിന് 108 കോടിയും അനുവദിച്ചു. മന്ത്രാലയം സെക്രട്ടറി അശോക് താക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കമ്മറ്റിയാണ് തീരുമാനമെടുത്തത്. അലിഗഢ് പ്രോവൈസ് ചാന്‍സലര്‍ ബ്രിഗ്രേഡിയര്‍ എസ്. അഹ്മദ് അലി, ഫൈനാന്‍സ് ഓഫീസര്‍ ജലാല്‍ ബഗ്, അലിഗഢ് സെന്ററുകളുടെ സ്‌പേഷന്‍ ചുമതല വഹിക്കുന്ന ജവേദ് അഖ്തര്‍ തുടങ്ങിയവര്‍ മീറ്റിഗില്‍ പങ്കെടുത്തതായി പി.ആര്‍ ഓഫീസര്‍ റാഹത് അക്ബര്‍ അറിയിച്ചു. രണ്ട് സെന്ററുകളിലും സ്‌കൂള്‍ തല വിദ്യാഭ്യാസം തുടങ്ങാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ആദ്യപടിയെന്നോണം പ്ലസ് വണ്‍ ക്ലാസില്‍ 90 വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ആരംഭിക്കും. ബി.എഡ് കോഴ്‌സും ഇരും സെന്ററുകളിലും ആരംഭിക്കും. നിലവില്‍ ഇരു സെന്ററുകളിലും എല്‍.എല്‍.ബി, എം.ബി.എ കോഴ്‌സുകള്‍ മാത്രമാണുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter