ന്യൂനപക്ഷ പ്രീമെട്രിക് സ്‍കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2014-2015 വര്‍ഷത്തേക്കുള്ള പ്രീമെട്രിക് സ്കോര്‍ഷിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് (അംഗീകൃതം) അഫിലിയേഷനുള്ള സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും മുന്‍വാര്‍ഷികപരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് കരസ്ഥമാക്കിയവരുമായ കുട്ടികളാകണം. ഒന്നാംക്ളാസിലെ കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ. അപേക്ഷയോടൊപ്പം കുട്ടിയുടെ മതം തെളിയിക്കാന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും രക്ഷാകര്‍ത്താവിന്‍റെ വരുമാനം തെളിയിക്കുന്നതിന് സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വരുമാനം, മതം എന്നിവ തെളിക്കുന്നതിന് മുദ്രപത്രം ആവശ്യമില്ല. മതാടിസ്ഥാനത്തില്‍ അനുവദിക്കുന്ന മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷവിഭാഗം), പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് (ഒ.ബി.സി വിഭാഗം) തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു സ്കോളര്‍ഷിപ്പ് തുകയേ വിദ്യാര്‍ഥി സ്വീകരിക്കാവൂ. ഇവയില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്ക് മാത്രമായിരിക്കും കുട്ടിക്ക് അര്‍ഹതയുണ്ടാവുക. അപേക്ഷകരുടെ ആധാര്‍, യു.ഐ.ഡി നമ്പര്‍ നിര്‍ബന്ധമായും അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് നിലവിലുണ്ടെങ്കെില്‍ പ്രസ്തുത അക്കൗണ്ട് നമ്പറും രേഖപ്പെടുത്തണം. നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter