ഇപ്പോള്‍ അപേക്ഷിക്കാം,  കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ് പ്ലാന്‍ 2014
ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ് ആന്റ് ഫെലോഷിപ് പ്ലാന്‍ 2014ന് അപേക്ഷ ക്ഷണിച്ചു. ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റികളില്‍ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി സയന്‍സ് (പ്യുവര്‍/ അപ്ലൈഡ്), അഗ്രികള്‍ച്ചര്‍ എന്നീ മേഖലകളിലെ ഉപരിപഠനത്തിനാണ് സ്‌കോളര്‍ഷിപ്. ഏകവര്‍ഷ മാസ്റ്റേഴ്‌സ് കോഴ്‌സ്, ത്രിവത്സര ഡോക്ടറല്‍ പഠനം എന്നിവക്ക് ധനസഹായം ലഭിക്കും. കൂടാതെ, എം.ബി.ബി.എസ്, ബി.ഡി.എസ്, എം.ഡി, എം.എസ് ബിരുദധാരികള്‍ക്ക് ആറുമാസ പരിശീലന, ഗവേഷണത്തിനും സ്‌കോളര്‍ഷിപ് ലഭിക്കും. യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റ്, ട്യൂഷന്‍ ഫീ, ജീവിതച്ചെലവുകള്‍, അലവന്‍സുകള്‍ എന്നിവയാണ് സ്‌കോളര്‍ഷിപ് പരിധിയില്‍ വരിക. കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ് കമ്മീഷന്‍, ബ്രിട്ടീഷ് കൗണ്‍സില്‍, അസോസിയേഷന്‍ ഓഫ് കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റീസ്, കേന്ദ്ര മാനവശേഷി മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. പ്രായപരിധി: 2013 ഒക്ടോബര്‍ 11ന് 40 വയസ്സ് കവിയരുത്. അവസാന തിയ്യതി: 2013 ഒക്ടോബര്‍ 6 (ഓണ്‍ലൈന്‍0))), ഒക്ടോബര്‍ 11 (തപാല്‍ മാര്‍ഗം) വിശദവിവരങ്ങള്‍ക്ക്: http://mhrd.gov.in/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter