ഈ വര്‍ഷത്തെ അസിം പ്രേം ജി ഫെലോഷിപ്പിനു അപേക്ഷ ക്ഷണിച്ചു
ഈ വര്‍ഷത്തെ അസിം പ്രേം ജി ഫൌണ്ടേഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമിനു അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം നീളുന്ന(2014-2016) വിദ്യാഭ്യാസ പ്രോഗ്രാമാണ് ഫൌണ്ടേഷന്‍ നല്‍കുന്നത്. ഇന്ത്യയിലെ അവികസിത ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ രീതിയും സ്കൂള്‍ സംവിധാനങ്ങളും നേരിട്ടു കണ്ടു മനസിലാക്കുന്നതുള്‍പ്പെടെ വിവിധ പ്രൊജക്ടുകള്‍ പ്രോഗ്രാമിന്‍റെ ഭാഗമാണ്. 2-6 വര്‍ഷത്തെ പ്രവര്‍ത്തന പരിജയമുള്ള പിജിയോ പ്രൊഫഷണല്‍ ഡിഗ്രിയോ ആണു അടിസ്ഥാന യോഗ്യത. ഫെലോഷിപ്പ് കാലയളവില്‍ 27000 രൂപ സ്റ്റെപ്പെന്‍റു ലഭിക്കും. ഓണ്‍ലൈന്‍ ടെസ്റ്റും നേരിട്ടുള്ള ഇന്‍റര്‍വ്യൂ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കായിരിക്കും അഡ്മിഷന്‍. അപേക്ഷിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 15, 2014, കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെടുക. വിലാസം Azim Premji Foundation 134, Doddakannelli, Next to Wipro Corporate Office, Sarjapur Road, Bangalore – 560 035, Karnataka, India Phone: 1800 419 0201 (Monday to Friday 9:00 am to 5:00 pm) Email: fellowship@azimpremjifoundation.org Website: http://azimpremjifoundation.org

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter