ഖുര്‍ആനിക് കോണ്‍ഫറന്‍സ്: പ്രബന്ധങ്ങള്‍ ക്ഷണിച്ചു
  1ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിനു കീഴില്‍ മാര്‍ച്ച് 19,20 തിയ്യതികളിലായി നടത്തുന്ന രാജ്യാന്തര കോണ്‍ഫറന്‍സിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഇന്ത്യയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ എന്നതാണ് പ്രമേയം. ഇന്ത്യയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ വികാസം, തഫ്‌സീര്‍ സാഹിത്യത്തിലെ ഇന്ത്യന്‍ സംഭാവനകള്‍,അറബി ,ഉര്‍ദു പേര്‍ഷ്യന്‍ ഭാഷകളിലെ ഇന്ത്യന്‍ തഫ്‌സീറുകള്‍, പ്രാദേശിക ഭാഷാ തഫ്‌സീറുകള്‍,ഇന്ത്യയിലെ പ്രധാന പഠന കേന്ദ്രങ്ങള്‍ എന്നിവയാണ് ഉപപ്രമേയങ്ങള്‍. മലേഷ്യ,ഈജിപ്ത്, ജോര്‍ദാന്‍, സഊദി,നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെയും വിവിധ ഇന്ത്യന്‍ സര്‍വകലാശാലയിലെയും പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.സ്വീകരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പുസ്ത രൂപത്തില്‍ പ്രസിദ്ധീകരിക്കും.പ്രബന്ധ സംക്ഷിംപ്തങ്ങള്‍ അയക്കാനുള്ള അവസാന തിയ്യതി ജനുവരി31 ഫോണ്‍ 9961332605

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter