ഹെയര്‍ സെക്കന്‍ഡറിയില്‍ 81.34 ശതമാനം വിജയം
2012-13 വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.34 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളം ജില്ലയിലും (84.82%) ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 31.56 ആണ് വിജയശതമാനം. വി.എച്ച്.എസ്.ഇയില്‍ 90.32 ശതമാനം പേര്‍ വിജയിച്ചു. ഹയര്‍സെക്കന്‍ഡറിയില്‍ 42 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 5132 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. ഉച്ചക്ക് 12.30ന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേംബറില്‍ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷാഫലം www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in,  www.cdit.org, www.examresults.kerala.gov.in, www.itmission.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter