ഐഐടിയില്‍ ഹ്യൂമാനിറ്റീസ്, സയന്‍സ് വിഷയങ്ങളില്‍ സ്റ്റേപെന്റോടെ മാസ്റ്റര്‍ ബിരുദം

ഐഐടി ഗാന്ധിനഗര്‍ എംഎസ്സി കോഗ്നിറ്റീവ് സയന്‍സ്, എം.എ സൊസൈറ്റി ആന്റ് കള്‍ച്ചര്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ വളരെ കുറച്ച് സ്ഥാപനങ്ങളില്‍ മാത്രമാണ് കോഗ്നിറ്റീവ് സയന്‍സ് പഠിക്കുന്നതിന് അവസരമുള്ളത്. സാമൂഹ്യ ശാസ്ത്ര പഠന മേഖലയില്‍ വ്യത്യസ്തവും സവിശേഷവുമാണ് എം.എ പ്രോഗ്രാം.
യോഗ്യത
55 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് രണ്ട് പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. ബിരുദം നിശ്ചിത വിഷയത്തിലായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എം.എസ്.സി കോഗ്നിറ്റീവ് സയന്‍സിന് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി. 2014-15 അക്കാദമിക് വര്‍ഷത്തിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശനം
പ്രവേശന പരീക്ഷയുടെയും അഭിരുചിയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അക്കാദമിക് നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് കോഴ്സിന് പ്രവേശനം ലഭിക്കുക. രണ്ട് പ്രോഗ്രാമുകള്‍ക്കും വ്യത്യസ്ത പ്രവേശന പരീക്ഷകളായിരിക്കും ഉണ്ടാവുക.
അപേക്ഷിക്കേണ്ട വിധം
ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ അഭിമുഖ സമയത്ത് ഹാജരാക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഫീസ് ഇല്ല. 2015 ജനുവരി 12-നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന പേരുവിവരം 2015 ജനുവരി 27-ന് ഐ ഐ ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2015 മാര്‍ച്ച് 14,15 ദിവസങ്ങളിലാണ് പ്രവേശന അഭിമുഖവും നടക്കുക.
ആനുകൂല്യങ്ങള്‍
രണ്ട് കോഴ്സുകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം തോറും 5000 രൂപ സ്റ്റെപന്‍ഡ് ലഭിക്കും. സൌജന്യ താമസ സൌകര്യവും ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് 60,000 രൂപവരെ സാമ്പത്തിക സഹായവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.iitgn.ac.in പരിശോധിക്കുക.
Leave A Comment