ചെറിയൊരറിവ്
എല്ലാ വിഷയത്തിലും റാങ്ക് നേടുന്ന വിദ്യാർത്ഥി ജീവിതവിഷയത്തിൽ റാങ്ക് നേടാറുണ്ടോ? ഒരു നിമിഷമിത് ചിന്തിച്ച് നോക്കൂ
പരീക്ഷയിൽ വിജയിക്കുന്നതു പോലെ അല്ല ജീവിതത്തിൽ വിജയിക്കുന്നത്.
ജീവിതത്തിൽ വിജയിക്കുന്നത് പോലെ അല്ല തൊഴിലിൽ വിജയിക്കുന്നത്.
പഠനം ജീവിതം തൊഴിൽ ഇവ മൂന്നും മൂന്ന് വ്യത്യസ്ത മേഖലകളാണ് എന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനപ്പെട്ടത്.
പക്ഷേ ഈ സത്യം ആരും നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറില്ല.
നന്നായി പഠിച്ചാൽ നല്ല ജോലി കിട്ടും
നല്ല ജോലി കിട്ടിയാൽ ജീവിതം വിജയിച്ചു എന്നു മാത്രമാണ് എല്ലാവരും കുട്ടികളെ
ഉപദേശിക്കുന്നത്.
ഈ ഉപദേശം 50 വർഷം മുമ്പ് വരെ ഏതാണ്ട് സത്യം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.
പക്ഷേ ഇന്ന് കാലം മാറിയിരിക്കുന്നു. തൊഴിൽ ലഭിക്കാനുള്ള ഏക മാനദണ്ഡം ഒന്നാംറാങ്കോ , ഫുൾ A+ ഓ അല്ല .
കൃത്യമായ ആസൂത്രണമാണ് പരമപ്രധാനം.
അതിന് വിദഗ്ധ ഉപദേശവും വിദഗ്ധ പരിശീലനവും ആവശ്യമാണ്. (കരിയർ ഗൈഡിങ്ങും നൈപുണി വികസനവും വേണം എന്ന് സാരം)
പണം ഇല്ലാതെയും പഠിക്കാം ഏറെ പഠിക്കാതെയും ജോലി സമ്പാദിക്കാം
എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല
പക്ഷേ
അതൊരു സത്യമാണ്.
ജോലി ലഭിച്ചു കഴിഞ്ഞുള്ള പഠനം അതിനു മുമ്പുള്ള പഠനത്തെക്കാൾ ഏറെ പ്രധാനപ്പെട്ടതാണ് എന്ന മറ്റൊരു സത്യം കൂടി ഉണ്ട് .
വിദേശ വിദ്യാഭ്യാസം മരുപ്പച്ചയാണ് എന്ന് കരുതുന്നവർ ഇന്നും നമുക്കിടയിൽ അവശേഷിക്കുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ മടിക്കുന്നവരും ഭയക്കുന്നവരും ഇന്നുണ്ട്.
എന്നാൽ ഒരു ജോലി കിട്ടി കഴിഞ്ഞാൽ ലോകത്തിലെ ഏതൊരു അറ്റം വരെ പോകാനും ഏതൊരാളും തയ്യാറുമാണ്.
എട്ടാം ക്ലാസ്സുകാരനും, 8 പിഎച്ച്ഡി നേടിയവനും ഇക്കാര്യത്തിൽ ഒരേ മനസ്സാണ്.
ഏതൊരാൾക്കും ലോകത്തിൻറെ ഏതോരു കോണിലും പോയി പഠിക്കാനും തൊഴിലെടുക്കാനും ഇന്ന് അവസരമുണ്ട്.
ആകെ വേണ്ടത് അതിനുള്ള അറിവ് നേടുക എന്നുള്ളതാണ്.
അതിനുള്ള പരിശ്രമം ആര് തുടങ്ങിയാലും അവർക്ക് വിജയം ഉറപ്പാണ്.
ഇത് നമ്മുടെ മക്കൾക്ക് പറഞ്ഞ് കൊടുക്കാൻ നമുക്കാവണം. അവരും ജീവിത വിജയികളായി മാറട്ടെ.