അറബ് ഉച്ചകോടി: വിദേശകാര്യ മന്ത്രിമാർ യോഗം ചേര്‍ന്നു

ലെബനൻ തലസ്ഥാനമായ ബെയ്റൂതിൽ അറബ് വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേർന്നു. അടുത്ത നവംബറിൽ അൾജീരിയയിൽ നടക്കുന്ന അറബ് ഉച്ചകോടിയെ സംബന്ധിച്ച്  ചർച്ച ചെയ്യുകയായിരുന്നു പ്രധാന ലക്ഷ്യം. 

കൃത്യമായ അജണ്ട നിശ്ചയിക്കാതെ ചേര്‍ന്ന യോഗത്തില്‍, സമകാലിക അറബ് വിഷയങ്ങളെല്ലാം ചര്‍ച്ചക്ക് വന്നതായും ഓരോ മന്ത്രിയും സ്വന്തം രാജ്യത്തിന്റെ നിലപാട് അവതരിപ്പിച്ചതായും വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഫലസ്തീന്‍-ഇസ്റാഈല്‍ പ്രശ്‌നങ്ങള്‍, യമന്‍ ആഭ്യന്തര യുദ്ധം, ലെബനൻ, ലിബിയ പ്രതിസന്ധികള്‍ തുടങ്ങിയവയെല്ലാം യോഗത്തിൽ ചർച്ച ചെയ്തു. ഉച്ച കോടിക്ക് മുമ്പായി, ഇത്തരം വിഷയങ്ങളിൽ അറബ് രാജ്യങ്ങളുടെ അഭിപ്രായം ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഉച്ചകോടിയിൽ സിറിയ പങ്കെടുക്കുന്നത് സംബന്ധിച്ച നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter