മുസ്‍ലിം സ്പെയിനിന്റെ കഥ പറയുന്ന അന്ദലൂസിലെ ഒരാഴ്ച

മുസ്‍ലിം സ്പെയ്നിന്റെ ചരിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന തുർകിഷ് നോവലാണ് "എൻദുലസതെ ബിർ ഹഫ്ത". പ്രശസ്ത തുര്‍കി എഴുത്തുകാരി റാണി ദെമിരിസാണ് ഇത് രചിച്ചിരിക്കുന്നത്. "ഇസ്ബൂഉുന്‍ ഫിൽ അൻദുലുസ്" എന്ന പേരില്‍ പ്രഫസർ സുഹൈൽ അൽ-സറാജ് ഇത് അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.

പുരാതന കയ്യെഴുത്തുപ്രതികൾ പഠിക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച, അൻഡലൂഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിൽ പ്രൊഫസറോടൊപ്പം ജോലി ചെയ്യുന്ന, ചരിത്ര വിഭാഗത്തിലെ അവസാന വർഷ, ടർക്കിഷ് വിദ്യാർത്ഥിനിയായ മനോലിയയാണ് നോവലിലെ പ്രധാന കഥാപാത്രം. അൻഡലൂഷ്യയിലെ മുസ്‍ലിം കോടതികളുടെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള തന്റെ പ്രബന്ധം അവതരിപ്പിക്കുന്നതിനായി പ്രൊഫസർ അൽതായ് ഗ്രാനഡയിൽ ഒരു ശാസ്ത്ര സിമ്പോസിയത്തിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ആരോഗ്യ കാരണങ്ങളാല്‍ അതിന് സാധിക്കാതെ വന്ന അദ്ദേഹം, തന്റെ വിദ്യാർത്ഥിയായ മനോലിയയെ അതിനായി ചുമതലപ്പെടുത്തുകയാണ്. അങ്ങനെയാണ് ഇസ്ബൂഉും ഫിൽ ഉൻദുലുസ് (അൻദലൂസിയയിലെ ഒരാഴ്ച) തുടങ്ങുന്നത്. 

ആ യാത്രയ്ക്കിടെ അവൾ മാത്യുവിനെ കണ്ടുമുട്ടുന്നു, അവൾ എപ്പോഴും സന്ദർശിക്കാൻ സ്വപ്നം കണ്ടിരുന്ന ഗ്രാനഡയിലെ അൽഹംറായിൽ മനോലിയോക്ക് അവളുടെ വഴികാട്ടിയെ കണ്ടെത്താനായി. കൊട്ടാരത്തിന് ചുറ്റുമുള്ള അവരുടെ പര്യടനത്തിനിടെ, അവർ തുരങ്കങ്ങളുടെ സാഹസികതയിലേക്ക് കടക്കുന്നു. അതിലൂടെ അവർക്ക് വഴിതെറ്റുന്നു, അൽഹംറാ കൊട്ടാരത്തിന്റെ നിർമ്മാതാവായ സുല്‍ത്വാന്‍ മുഹമ്മദിനെ അവർ പരിചയപ്പെടുന്നു. കൊട്ടാരത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ അവരെ പതിനാലാം നൂറ്റാണ്ടിലോക്ക് കൂട്ടിക്കൊണ്ടു പോകുന്നു. 

"അൽ-അഹ്മർ രാജവംശത്തിലെ മൂന്ന് വയസ്സുള്ള ഒരു രാജകുമാരന്റെ മമ്മി, ആസ്ട്രോലേബ് (ആൻഡലൂഷ്യൻ, അനറ്റോലിയൻ വിദ്യഭാസ സ്ഥാപനങ്ങളിലുണ്ടായിരുന്ന നക്ഷത്രദൂരമാപിനി) എന്നിവയിലൂടെയെല്ലാം 1368 വരെയുള്ള ആന്ദലൂസ്യയെ കണ്ടെത്താൻ ഞങ്ങള്‍ക്കായി. പിന്നെ ഞങ്ങൾ മെഡിറ്ററേനിയൻ കടലിന്റെ മുത്തുക്കുടകളിലൂടെ ട്രിപ്പോളിയിൽ നിന്ന് അലക്സാണ്ട്രിയയിലേക്ക് യാത്ര ചെയ്തു. തുടർന്ന് ജാജാ ബേഗ് സ്കൂളിൽ എത്തി, ഇന്നത്തെ കാലത്തേക്ക് മടങ്ങാൻ” നോവലിലെ പ്രധാന കഥാപാത്രമായ മനോലിയ പറയുന്നു.  

അൻദലൂസ്യയിലെ പരമ്പരാഗത വീടുകൾ പുതിയ നഗരങ്ങളുടെ സങ്കീർണ്ണതകളിൽ നിന്ന് വളരെ അകലെയായിരുന്നു. വീടുകൾ വർണ്ണാഭമായ ടൈൽ അലങ്കാരങ്ങളാൽ നിറഞ്ഞിരുന്നു, സമൃദ്ധമായ കടലുകളുള്ള പൂന്തോട്ടങ്ങളുടെ ഇരുമ്പ് വാതിലുകൾക്ക് പിന്നിലെ ചൂടുള്ള ജൂലൈ രാത്രിയിൽ സുഗന്ധമുള്ള പൂക്കൾക്ക് മണം ഉണ്ടായിരുന്നു എന്നാണ് മനോലിയോ അൻദുലിസിലെ വീടുകളെ വിവരിക്കുന്നത്.

അൽഹംറയുടെ കീഴിൽ മറഞ്ഞിരിക്കുന്ന വലിയ ചരിത്രവും മഹത്തായ സാങ്കേതികവിദ്യയും സംബന്ധിച്ച് കഥാപാത്രം പലപ്പോഴും ആശ്ചര്യപ്പെടുന്നുണ്ട്. സംസ്കാരം കൊണ്ടും വൈവിധ്യം കൊണ്ടും പ്രഫുല്ലമായ ഗ്രാനഡയെ യുദ്ധമൊന്നും കൂടാതെ ക്രിസ്ത്യന്‍ ശക്തികള്‍ക്ക് കൈമാറിയതാണ്, ആന്ദലൂസ്യയുടെ നാശത്തിന് കാരണമായതെന്ന് മനോലിയ ചൂണ്ടിക്കാട്ടുന്നുണ്ട്. മൊറോക്കോയിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന സൈനിക സഹായത്തിന്റെ അഭാവം, അങ്ങനെ യുദ്ധത്തിൽ രക്തം ചൊരിയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങിയ മറ്റ് ഘടകങ്ങളും ഈ നടപടിക്ക് പിന്നിലുണ്ട്. "ആൻഡലൂഷ്യൻ നാഗരികതയിൽ നിന്ന് ശേഷിച്ച 30 പുസ്തകങ്ങളുടെ സഹായത്തോടെ നമുക്ക് ആറ്റത്തെ വിഭജിക്കാൻ കഴിഞ്ഞു. അവര്‍ കത്തിച്ചുകളഞ്ഞ ആയിരക്കണക്കിന് പുസ്തകങ്ങൾ വായിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ, ഇന്ന് നമുക്ക് ഗാലക്സികൾക്കിടയിൽ സഞ്ചരിക്കാൻ കഴിയുമായിരുന്നു" എന്ന് 1903-ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ പിയറി ക്യൂറിയുടെ വാക്കുകൾ ഉദ്ധരിച്ച് എഴുത്തുകാരി പറയുന്നു. 

അൽഹംറ കൊട്ടാരത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും എഴുത്തുകാരിക്ക് പൂർണ്ണമായ അറിവുണ്ടെന്ന് നോവല്‍ നമ്മോട് പറയുന്നു. ഫോട്ടോകള്‍ സഹിതം ആൻഡലൂഷ്യൻ മാർക്കറ്റുകളെകുറിച്ചും വഴിയാത്രക്കാരെ കണ്ടുമുട്ടിയ അൽഹംറ കൊട്ടാരത്തിലെ പഴയ കല്ലൂകളെ കുറിച്ചും കഥാപാത്രം സംസിരിക്കുന്നുണ്ട്. അൽഹാംബ്ര കൊട്ടാരത്തിന്റെ ചരിത്രം വിവരിക്കാനും അവിടെയുള്ള അൻഡലൂഷ്യൻ രാഷ്ട്രത്തിന് ജീവൻ തിരികെ കൊണ്ടുവരാനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. 

അന്‍ദലൂസിയയോടുള്ള ഗൃഹാതുരത്വത്തിന്റെയും ഇതുവരെ കാലഹരണപ്പെട്ടിട്ടില്ലാത്ത, ഇന്നുവരെ അതിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലാത്ത മഹത്വത്തിലുള്ള അഭിമാനത്തിന്റെയും വികാരങ്ങളുടെ കവിഞ്ഞൊഴുകുന്ന തിരകളിലൂടെയാണ് നോവൽ നീങ്ങുന്നത്. മുൻവിധികളിൽ നിന്ന് മാറി, അറിവും ശാസ്ത്രീയ അവബോധവും നേടേണ്ടതിന്റെയും നിഷ്പക്ഷ ശാസ്ത്ര ഗവേഷണത്തിന്റെ നൈതികത സ്വീകരിക്കേണ്ടതിന്റെയും ആവശ്യകത എഴുത്തുകാരി ഊന്നിപ്പറയുകയും ചെയ്യുന്നു. നോവലിലെ ആദ്യ വാചകം മുതൽ അവസാനം വരെ അവൾ പിന്തുടരുന്ന ഉദ്വേഗങ്ങളും സംഭവങ്ങളുടെ നൈരന്തര്യസ്വഭാവവും വായനക്കാരനെ ഏറെ ആകര്‍ഷിക്കുന്നു.

പ്രഫസർ സുഹൈൽ അൽ-സറാജ് അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നതും, ആ ഭംഗികളൊന്നും തന്നെ നഷ്ടപ്പെടാതെ തന്നെയാണ്. വളരെ മനോഹരമായ ഭാഷയും സരളമായ രീതിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 21 അധ്യായങ്ങളിലായി 288 പേജുകളിലാണ് നോവലുള്ളത്. റാണാ ദെമിരിസിന്റെ "എ വീക്ക് ഇൻ ആൻഡലൂസിയ" എന്ന നോവലിന്റെ അറബി വിവർത്തനം 2022 ൽ ഹൗസ് ഓഫ് കൾച്ചർ ഫോറമാണ് പ്രസിദ്ധീകരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter