മാനുസ്ക്രിപ്റ്റുകൾ: മുസ്‍ലിം വൈജ്ഞാനിക ലോകത്തെ പ്രതീക്ഷകളും പ്രത്യാശകളും

സാംസ്കാരിക വൈജ്ഞാനിക തലങ്ങളിൽ എന്നും നിർണായക പങ്കുവഹിച്ചവയാണ് മാനുസ്ക്രിപ്റ്റുകൾ, അഥവാ കയ്യെഴുത്തു പ്രതികൾ. ഒരു പ്രദേശത്തെ പ്രസ്തുത  മുന്നേറ്റങ്ങൾ അളക്കപ്പെടുന്നത് ആ പ്രദേശവുമായി ബന്ധപ്പെട്ട് വിരചിതമായ മാനുസ്ക്രിപ്റ്റുകളെ അടിസ്ഥാനപ്പെടുത്തിയാണ്. ആയതിനാൽ തന്നെ മാനുസ്ക്രിപ്റ്റുകൾക്ക് ഇസ്‍ലാമിക ലോകവും പാശ്ചാത്യ ലോകവും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.

മാനുസ്ക്രിപ്റ്റുകൾ: പൈതൃകത്തിന്റെ ഉത്ഭവം

ഇസ്‍ലാമിന്റെ സാംസ്കാരിക ശാസ്ത്രീയ പൈതൃകം വീണ്ടെടുക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി പുരാതന ഗ്രന്ഥങ്ങളെ അവലംബിക്കുന്ന വൈവിധ്യമാർന്ന വിഷയങ്ങളുണ്ട്. എന്നിരുന്നാലും, മാനുസ്ക്രിപ്റ്റുകൾ ഗവേഷണങ്ങൾക്ക് പ്രധാന അവലംബമായതിന്റെ സുപ്രധാന കാരണം അതിന്റെ വിശ്വാസ്യതയാണ്. ഇസ്‍ലാമിക സാഹിത്യത്തിന്റെ നല്ല ശതമാനം രചനകളും ഇന്നും വെളിച്ചം കാണാത്തവയാണ്. ഇന്ന് ലഭ്യമായതിൽ പലതും കേവലം പകർപ്പുകളും ഇതര രചനകളും മാത്രമാണ്, യഥാർത്ഥ കയ്യെഴുത്തു പ്രതികളല്ല. മാത്രവുമല്ല ലഭ്യമായതിൽ തന്നെ ചിലത് അതിന്റെ ഉറവിടങ്ങളുടെ വിശ്വാസ്യത, മാറ്റത്തിരുത്തലുകൾക്കുള്ള സാധ്യത തുടങ്ങിയ കാരണങ്ങളാൽ അവലംബയോഗ്യമല്ലാത്തവയാണ്. 

ഖേദകരം എന്ന് പറയട്ടെ, ഈ രേഖാമൂലമുള്ള ഗ്രന്ഥങ്ങളെ അനുയോജ്യവും വിശ്വസനീയവും ആകർഷകവുമായ രൂപത്തിൽ  പ്രാപ്യമാക്കുന്നതിൽ മറ്റു ചില സമൂഹങ്ങൾ കല്പിക്കുന്നത് പോലെയുള്ള പ്രാധാന്യം പൊതുവേ മുസ്‍ലിംകൾ കല്പിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. വിജ്ഞാനശേഖരണത്തിനും വിജ്ഞാന കൈമാറ്റ മാർഗ്ഗങ്ങൾക്കും ഇസ്‍ലാം നൽകുന്ന അപാരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഇത് വൈരുധ്യാത്മകമാണെന്ന് പറയാതെ വയ്യ.

മാനുസ്ക്രിപ്റ്റുകൾ: ചരിത്രപശ്ചാത്തലത്തിൽ

മാനുസ്ക്രിപ്റ്റുകൾ അവയുടെ ചരിത്രപശ്ചാത്തലങ്ങളിൽ പുനർവായന നടത്തുമ്പോൾ, വിജ്ഞാനശേഖരങ്ങളുടെ വാഹകരായി നമുക്ക് ദർശിക്കാനാവും. ഇസ്‍ലാമിക കയ്യെഴുത്ത് പ്രതികളുടെ പ്രാധാന്യവും അതിനോടുള്ള താൽപര്യവും വിജ്ഞാന കൈമാറ്റത്തിൽ അവ വഹിച്ച പങ്കുമായി നിഷേധാത്മകമായ ബന്ധമാണ് പുലർത്തുന്നതെന്ന് തോന്നാറുണ്ട്. അച്ചടി വരുന്നതിനു നിരവധി നൂറ്റാണ്ടുകൾക്ക് മുമ്പ് മുസ്‍ലിം ലോകത്ത് ഗ്രന്ഥങ്ങൾ വാമൊഴിയായും കയ്യെഴുത്ത് പ്രതിയായും കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്ന് പൊതുവാർത്ഥത്തിൽ നമുക്കറിയാമെങ്കിലും അതുണ്ടാക്കിയ ഗുണഫലങ്ങളെ കുറിച്ച്  വേണ്ടത്ര നാം ബോധവാന്മാരല്ല.

Adventures in Cataloging: Arabic Manuscripts at RBML – Rare Book and  Manuscript Library – U of I Library

ഒരു പണ്ഡിതനു കീഴിൽ പഠിക്കുന്നതിനും ഒരു പ്രത്യേക ഇസ്നാദ് കൈവശമുള്ള ആഖ്യാതാവിൽ നിന്ന് ഹദീസ് സ്വീകരിക്കുന്നതിനും വിദ്യാർത്ഥികൾ ദീർഘദൂരം സഞ്ചരിക്കുന്നത് പോലെ മാനുസ്ക്രിപ്റ്റുകൾ കണ്ടെത്താനും അവ പകർത്താനും പലരും കാതങ്ങള്‍ താണ്ടിയിരുന്നു. അച്ചടി വരുന്നതിനുമുമ്പ് വാക്കാലോ എഴുതപ്പെട്ടതോ ആയ പഠന സ്രോതസ്സുകളുടെ മൂല്യം മനസ്സിലാക്കാൻ വളരെ എളുപ്പമായിരുന്നു. എന്നിരുന്നാലും ചില അപൂർവ്വ പുസ്തകങ്ങളിൽ  ഇന്നും നിഗൂഢത അവശേഷിക്കുന്നതായി നമുക്ക് ദർശിക്കാനാവും.  നിലവിലുള്ള എല്ലാ മാനുസ്ക്രിപ്റ്റുകളും യഥാർത്ഥ കലാരൂപങ്ങളോ നേരായ പകർപ്പുകളോ അല്ല, മറിച്ച് മിക്കവയും വിദ്യാർത്ഥികളും പണ്ഡിതരും സാധാരണ പുസ്തക പ്രേമികളും  രചിച്ചവയാണ്. 

ഇജാസ, വ്യാഖ്യാനങ്ങൾ, വിവർത്തനങ്ങൾ, പകർത്തലുകൾ മുതലായ തെളിവുകളാണ് തെറ്റുകൾ പ്രധാനമായും ഉൾക്കൊള്ളുന്നത്, ഇജാസ എന്നതുകൊണ്ട്  വിജ്ഞാനം കൈമാറ്റം ചെയ്യാൻ ഒരു ഗുരുവിൽ നിന്ന് തന്റെ വിദ്യാർത്ഥിക്ക് രേഖാമൂലമുള്ള അംഗീകാരം എന്നതിനെയാണ് ഇവിടെ അർത്ഥമാക്കുന്നത്. ഇവ സാധാരണയായി വാല്യങ്ങളുടെ അവസാനത്തിലാണ് കാണപ്പെടാറുള്ളത്. പൊതുവേ ഇജാസ ലിഖിതങ്ങൾ  സ്തുതി വാക്കുകളും തുടർന്ന് എഴുത്തുകാരന്റെ പേര് വിദ്യാർത്ഥിയുടെ പേര്, നൽകിയ കൃതി, സാക്ഷ്യപ്പെടുത്തിയ തീയതി എന്നിവയാണ് ഉൾക്കൊള്ളുന്നത്. 

സമഅ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു രചനയുടെയോ അതല്ലാതെ പകർപ്പിന്റെയോ നിർദിഷ്ടഭാഗം ഇവയുടെ വിശ്വസനീയത സാക്ഷ്യപ്പെടുത്തിയ രചയിതാവിൽ നിന്ന് കേട്ടു എന്ന് സാക്ഷ്യപ്പെടുത്തലാണ്. ഈയർത്ഥത്തിൽ ഇജാസ ലിഖിതങ്ങൾ വിജ്ഞാന കൈമാറ്റത്തെയും വ്യക്തികളുടെ അന്വേഷണ യാത്രകളെ കുറിച്ചുമുള്ള വ്യക്തമായ തെളിവുകളാണ്.  ഒരു എഴുത്തുകാരന്റെ പേരിനൊപ്പമുള്ള “നിസ്ബകൾ” ആ വ്യക്തിക്കോ തൻ്റെ പൂർവികർക്കോ ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ പ്രദേശമായോ വംശമായോ ഉള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്, അതല്ലാതെ അവർക്കതുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇതിന് അർത്ഥമില്ല എന്നത് നാമിതിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്. 

റോസ്ദി റാഷിദ് തൻ്റെ “Conceptual tradition and textual tradition: Arabic manuscripts on science,” എന്ന പഠനത്തിൽ  ഒരു ഗ്രന്ഥത്തിൻ്റെ ചരിത്രം സ്ഥാപിക്കാനുള്ള പ്രക്രിയയുടെ വ്യത്യസ്ത വശങ്ങളെ ചർച്ചചെയ്യുന്നുണ്ട്, അതോടൊപ്പം 25 വാല്യങ്ങളിലായി ക്രമീകരിക്കപ്പെട്ട നാസിർദ്ദിൻ തൂസിയുടെ മാൻസ്ക്രിപ്റ്റ് അദ്ദേഹം എങ്ങനെയാണ് സ്ഥാപിച്ചത് എന്ന് കൂടി തന്റെ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നുണ്ട്. 

മാനുസ്ക്രിപ്റ്റുകളെ സമീപിക്കേണ്ടതെങ്ങനെ? 

ഗ്രന്ഥസൂചികകൾ, കാറ്റലോകുകൾ, മറ്റു  സ്രോതസ്സുകള്‍ എന്നിവയുടെ സഹായത്തോടെ നിലവിലുള്ള മാൻസ്ക്രിപ്റ്റിനെ കണ്ടെത്തുക എന്നതാണ് പ്രഥമ ദൗത്യം. സ്രോതസ്സുകളായി സഹപ്രവർത്തകരെയും ഇൻ്റർനെറ്റ് വിജ്ഞാനശേഖരങ്ങളെയും അവലംബിക്കാവുന്നതാണ്. ആവശ്യമായ സ്രോതസ്സുകളും പകർപ്പുകളും എങ്ങനെ കണ്ടെത്തണം എന്നുള്ളത് മുൻകാല എഡിറ്റർമാർ അഭിമുഖീകരിക്കേണ്ടി വന്ന വലിയ പ്രശ്നമായിരുന്നു.

Sold at Auction: Arabic Manuscript. 13th or 18th century.

മൻസ്‌ക്രിപ്റ്റുകൾ എവിടെയാണെന്ന് ചിലർക്ക് അറിയാമെങ്കിലും അവ ഉടമപ്പെടുത്തുന്ന സ്ഥാപനങ്ങളുടെയും ആൾക്കാരുടെയും സഹകരണങ്ങൾ ഇല്ലാത്ത കാരണത്താൽ പലതും അവതാളത്തിലാകുന്നു ചിലർക്ക് പകർപ്പുകൾ നൽകാനുള്ള മാർഗങ്ങൾ ഇല്ല മറ്റുള്ളവർക്ക് ഉണ്ടെങ്കിലും നടപടിക്രമപരമായ തടസ്സങ്ങളോ വിഭവങ്ങളുടെ അഭാവമോ അവരെ പരിമിതപ്പെടുത്തുന്നു. ഇത് അവരെ നിരാശയിലേക്കും പരാജയത്തിലേക്കും നയിച്ചേക്കാം. 
ഒരു കൃതിയുടെ ലഭ്യമായ മുഴുവൻ പകർപ്പുകളെയും അവതമ്മിലുള്ള  ബന്ധത്തെയും പ്രതിനിധീകരിക്കുന്ന ഒരു ഫാമിലി ട്രീ സ്റ്റമ്മ നിർമ്മിക്കുക എന്നതാണ് മറ്റൊരു ദൗത്യം ഇത് പ്രായോഗികതലത്തിൽ അപൂർവമായി സാധ്യമാകുന്ന ഒരു സൈദ്ധാന്തിക ആദർശമാണ്. ജാൻ ജസ്റ്റ് വിറ്റ്കാം ഈ സ്റ്റമ്മയെ ഫിലോലോജേർസ് സ്റ്റോൺ എന്നാണ് വിശേഷിപ്പിച്ചത്.

മാനുസ്ക്രിപ്റ്റുകളെ സമീപിക്കുമ്പോൾ  ഏത് പകർപ്പാണ് പതിപ്പിന് അടിസ്ഥാനമായി ഉപയോഗിക്കേണ്ടത് എന്നത് മറ്റൊരു ദൗത്യമാണ്. ലഭ്യമായ ഏറ്റവും പഴകിയ പകർപ്പുകളാണ് പലപ്പോഴും അവലംബിക്കാൻ മികച്ചത് എന്നാലും എല്ലായ്പ്പോഴും അങ്ങനെയല്ല. പൂർണ്ണത വാചകം പരിശോധിക്കൽ, കൃത്യത സ്ഥാപിക്കൽ, വ്യക്തതകളുടെ അഭാവം, എന്നിവ മുൻഗണനയ്ക്കുള്ള മറ്റു ഘടകങ്ങളാണ്. ഒരു വർക്കിനെ പ്രസിദ്ധീകരണയോഗ്യമായ രൂപത്തിലേക്ക് മാറ്റുക എന്നുള്ളത് ഈ മേഖലയിൽ ഇടപെടുന്നവർ നേരിടുന്ന മറ്റൊരു പ്രശ്നമാണ് കൂടാതെ അച്ചടി രൂപത്തിലാണോ  ഡിജിറ്റൽ രൂപത്തിലാണോ പ്രസിദ്ധീകരിക്കേണ്ടത് എന്നൊരു ചോദ്യവും ഇവിടെ അവശേഷിക്കുന്നുണ്ട്.

കോഡിക്കോളജിയും അതിന്റെ പ്രായോഗികതയും

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി കോഡിക്കോളജി എന്ന പദം ഉപയോഗിക്കപ്പെടുന്നത്. ഫ്രാങ്കോയിസ് മസായാണ് ഇത് രൂപപ്പെടുത്തിയത്. കയ്യെഴുത്ത് പ്രതികളെ ഭൗതിക വസ്തുക്കളായി പഠിക്കുകയാണ് ഇത്കൊണ്ടർത്ഥമാക്കുന്നത്, അവ നിർമ്മിക്കാനുപയോഗിച്ച വസ്തുക്കളും അവയുടെ അളക്കാവുന്ന ആട്രിബ്യൂട്ടുകളും ഉൾപ്പെടെ, ഉപയോഗിച്ച എഴുത്ത്, ഉപരിതലത്തിന്റെ തരം, ഫോളിയോയുടെ വലുപ്പം, ഓരോ ഫോളിയോയുടെയും രേഖാമൂലമുള്ള പ്രദേശം,  മടക്കിവെച്ച ഷീറ്റുകളുടെ എണ്ണം എന്നതും കോഡിക്കോളജിയിൽ പെടുന്നവയാണ്. ഓരോ കയ്യെഴുത്തുപ്രതിയും നിർവചനം അനുസരിച്ച് കൈകൊണ്ട് നിർമ്മിച്ച ഒരു കരകൗശലവസ്തുവാണ്, അത് എത്ര ചെറുതാണെങ്കിലും ഒരു പരിധിവരെ സവിശേഷമായിരിക്കും. കോഡിക്കോളജിയിലൂടെ ഓരോരുത്തർക്കും മാനുസ്ക്രിപ്റ്റ് ഉൽപാദനത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയയെക്കുറിച്ചും അത് സൃഷ്ടിച്ച സംസ്കാരത്തിന്റെ സ്വഭാവവും മൂല്യവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാവും.

പാലിയോഗ്രഫി 

മാനുസ്ക്രിപ്റ്റ് രചനകളിൽ ഉപയോഗിക്കപ്പെട്ട എഴുത്ത് രീതികളെക്കുറിച്ച് പഠനം നടത്തുകയാണ് ഈ പദംകൊണ്ട് അർത്ഥമാക്കുന്നത്.  ഈ മേഖലയിൽ പഠനം നടത്തുന്നവർക്ക് പോലും ഇത്തരം എഴുത്തുരിതികൾ മനസ്സിലാക്കാൻ ഒരുപാട് സമയം ചിലവഴിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഓട്ടോമൻ ടർക്കിഷ് ഭാഷയിലെ പുരാതന രേഖകൾ പോലുള്ള കൂടുതൽ സങ്കീർണ്ണമായ ഗ്രന്ഥങ്ങൾ വായിക്കാനും വ്യാഖ്യാനിക്കാനും സന്ദർഭോചിതമാക്കാനും,   ഗഹനമായ പഠനവും അതോടൊപ്പം ഭരണപരമായ പദപ്രയോഗത്തെക്കുറിച്ചുള്ള പശ്ചാത്തല അറിവും അനുവാര്യമായിവരുന്നു . ഇക്കാരണത്താൽതന്നെ, അത്തരം രേഖകളും കൈയെഴുത്തുപ്രതികളും മനസ്സിലാക്കുന്നതിനായി ടർക്കിഷ് ഭാഷയിൽ പ്രത്യേകം ചില പാഠപുസ്തകങ്ങൾ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. എനിക്കറിയാവുന്നിടത്തോളം, അത്തരം ഒരു കൃതിയും അറബിയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. പല തരത്തിലുള്ള ഇസ്ലാമിക കയ്യെഴുത്തുപ്രതികളും രേഖകളും മനസ്സിലാക്കാൻ നൈപുണ്യവും അനുഭവപരിചയവും ആവശ്യമാണ്.

ഓർത്തോഗ്രഫി

ഓർത്തോഗ്രാഫി (റാസം അൽ-ഖത്ത്) താരതമ്യേന ചെറിയ സംഭാവനകൾ മാത്രം ചെയ്തതായി തോന്നുന്ന ഒരു മേഖലയാണ്, എന്നാൽ കയ്യെഴുത്തുപ്രതികൾ എവിടെ, എപ്പോൾ നിർമ്മിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഇത് ഗണ്യമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു.  ഓർത്തോഗ്രാഫി പ്രാഥമികമായി എഴുത്തിന്റെ ഭാഷാശാസ്ത്രപരമായ സൗന്ദര്യ വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, പേർഷ്യൻ ഭാഷയിലെ പോസ്റ്റ്വോക്കാലിക് അക്ഷരമായ ധാലിന് പകരം എട്ടാം/പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മിക്കവാറും എല്ലായിടത്തും ദാൽ വന്നു, അതിനാൽ ബുവാധ് ബുവാദ് ആയി മാറി. 

Memoirs of an Arabic Manuscript Cataloguer | by Rosie Maxton | Stacks

ഇസ്ലാമിക കാഴ്ചപ്പാടിലൂടെ ഓർത്തോഗ്രാഫിയെ സമീപിക്കുമ്പോൾ, ഖുർആൻ ലിപികളുടെ വികസനത്തെയും ടൈപ്പോളജിയെയും കുറിച്ചുള്ള ഗവേഷണമാണ് ഇക്കാര്യത്തിൽ പ്രത്യേകിച്ചും പ്രധാനപ്പെട്ടത്.  കൈയക്ഷരവും അക്ഷരവിന്യാസവും സംയോജിപ്പിച്ച് വേരിയന്റ് റീഡിംഗുകൾ (ഖിറാഅത്ത്) നോക്കുന്നതിലൂടെ വളരെയധികം പഠിക്കാനുണ്ടെന്ന് യാ സിൻ ഡട്ടൻ തൻ്റെ കൃതികളിലൂടെ സമർഥിക്കുന്നുണ്ട്. ഖിറാഅത്തിനെ ട്രാൻസ്മിറ്ററുകൾ, പ്രദേശങ്ങൾ, തീയതികൾ എന്നിവയുമായി കൂടുതൽ വ്യക്തമായി ബന്ധപ്പെടുത്താൻ കഴിയുമെന്നതിനാൽ കിഴക്ക് പടിഞ്ഞാറൻ പണ്ഡിതന്മാർ ഇതിന് ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്നതായി നമുക്ക് കാണാനാവും.

ടെക്സ്റ്റ് പതിപ്പുകൾ ലഭ്യമല്ലാത്തതിന്റെ പ്രശ്നം

ഇസ്ലാമിക പൈതൃകത്തെക്കുറിച്ചുള്ള പഠനത്തിൽ ഇന്നുവരെയുള്ള ഒരു പ്രധാന പരാജയം നിരവധി ഗ്രന്ഥങ്ങൾ വിശ്വസനീയമായ പതിപ്പുകളിൽ ലഭ്യമല്ല എന്നതാണ്. ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത നമ്മുടെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഈ സുപ്രധാന ദൗത്യം എന്തുകൊണ്ടാണ് വലിയ തോതിൽ ഉപേക്ഷിക്കപ്പെട്ടത്? എന്നൊരു ചോദ്യചിഹ്നം ഇവിടെ അവശേഷിക്കുന്നു. എന്നിരുന്നാലും വിദഗ്ധരുടെ അഭിപ്രായത്തിൽ, ഓട്ടോമൻ പണ്ഡിതന്മാർ  അച്ചടിച്ച പാഠ പതിപ്പുകളിൽ പലതും ഉയർന്ന തലത്തിലുള്ള പാണ്ഡിത്യത്തെയും അമൂല്യ വിജ്ഞാനശേഖരങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇമാം ഗസാലിയുടെ ഇഹ്യാ ഉലൂം അൽ-ദീനിന്റെ പഴയ കെയ്റോ പതിപ്പിനെക്കുറിച്ചും സൂഫിസത്തിന്റെ ക്ലാസിക് മാനുവലായ അബു ഹഫ്സ് ഉമർ അൽ-സുഹ്റവർദിയുടെ 'അവാരിഫ് അൽ-മാരിഫിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

ഖേദകരമെന്നു പറയട്ടെ, ഇസ്ലാമിക പഠനങ്ങൾക്ക് പ്രാധാന്യമുള്ള നിരവധി ഗ്രന്ഥങ്ങൾ, അവ മതപരമായ വിഷയങ്ങളോ മറ്റ് ശാഖകളോ ആവട്ടെ, അവയുടെ പ്രാധാന്യത്തിന് അനുയോജ്യമായ പതിപ്പുകളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഇബ്നു ഖൽദൂന്റെ മുഖദ്ദിമയെ പോലോത്ത,  പശ്ചാത്യ പണ്ഡിതർ പോലും അംഗീകരിച്ച ഗ്രന്ഥങ്ങളെ കൊണ്ട് ഇസ്ലാമിന് അഭിമാനിക്കാവുന്നതാണ്.

മാനുസ്ക്രിപ്റ്റുകളും ഗ്രന്ഥ വിമർശനവും

ആധികാരികതയുടെയും ദൃഢതയുടെയും മാനദണ്ഡങ്ങളെ ഒരു പാഠത്തിലേക്കോ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലേക്കോ പ്രയോഗിക്കുന്നതാണ് ഗ്രന്ഥ വിമർശനം കൊണ്ട് അർത്ഥമാക്കുന്നത്. ഈ മാനദണ്ഡങ്ങൾ ചരിത്രപരമോ ഭാഷാശാസ്ത്രപരമോ ദൈവശാസ്ത്രപരമോ ദാർശനികമോ ആയേക്കാം, സൃഷ്ടിയുടെ വിഷയങ്ങൾക്കും ഘടകങ്ങൾക്കുമനുസരിച്ചാണ്  മാനദണ്ഡങ്ങൾ നിർണയിക്കപ്പെടുന്നത്.തന്നിരിക്കുന്ന വാചകം ആധികാരികമാണോ എന്നതിനുപുറമെ, രചയിതാവ് തന്നെ വായിക്കാൻ ഉദ്ദേശിച്ചതുപോലെ സൃഷ്ടി കഴിയുന്നത്ര വിശ്വസ്തതയോടെ പുനർനിർമ്മിക്കാൻ ശ്രമിക്കുക എന്നതാണ് ഗ്രന്ഥ വിമർശനത്തിന്റെ പ്രധാന ലക്ഷ്യം. ഗ്രന്ഥത്തിൻ്റെ നിലവിലുള്ള അവസ്ഥ അത് അനുവദിക്കാൻ കഴിയാത്തത്ര ക്രമരഹിതമായ സാഹചര്യങ്ങളിൽ, അല്ലെങ്കിൽ രചയിതാവിന് കൃതി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ, അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ ഒരു പരിധിവരെ കുറ്റാന്വേഷണ പ്രവർത്തനത്തിലൂടെ അനുമാനിക്കാനാവും.

ഈ ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയ എന്താണ്, വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായ കഴിവുകൾ എന്തൊക്കെയാണ്? ടെക്സ്റ്റ്വൽ വേരിയന്റുകൾ അല്ലെങ്കിൽ വേരിയന്റ് റീഡിംഗുകൾ എന്ന് പറയുന്നത്, നിങ്ങൾ സമീപിക്കുന്ന ഉറവിടമനുസരിച്ച് ഒരു ഗ്രന്ഥത്തിൻ്റെ വാക്കുകൾ തമ്മിലുള്ള വ്യത്യാസങ്ങളെയാണ്. ഈ വ്യത്യാസങ്ങൾ പകർത്തുന്നതിലെ എഴുത്ത് പിശകുകളുടെ ഫലമായിരിക്കാം, ചിലപ്പോൾ വാക്കുകൾ ഒഴിവാക്കപ്പെടുന്നതോ ആവർത്തിക്കപ്പെടുന്നതോ തെറ്റായി വായിക്കപ്പെടുന്നതോ എഴുതപ്പെടുന്നതോ കാരണമായിരിക്കാം. എന്നാൽ പലപ്പോഴും വ്യത്യസ്തമായ വായനകൾ പണ്ഡിതർ പ്രവർത്തിച്ച  കയ്യെഴുത്തുപ്രതികളു ടെ ഉറവിടങ്ങളിലെ യഥാർത്ഥ വ്യത്യാസങ്ങളിൽ നിന്നാണ്. അതായത്, വാചകം കൈമാറുന്നതിലെ വ്യത്യാസങ്ങളിൽ നിന്ന്. രണ്ട് സാഹചര്യങ്ങളിലും, അത്തരം ഏതെങ്കിലും വകഭേദങ്ങൾ റെക്കോർഡ് ചെയ്യേണ്ടത് എഡിറ്ററുടെ പ്രധാന ദൗത്യമാണ്.
 
ഇസ്ലാമിക ഗ്രന്ഥങ്ങളുടെ തിരുത്തുകളും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട്, പരാമർശിക്കപ്പെട്ടിട്ടുള്ള പ്രശംസനീയമായ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. ഇസ്ലാമിക വിജ്ഞാനങ്ങൾ  ലോകത്തിലേക്ക് കൊണ്ടുവരിക എന്ന ദൗത്യം ഉചിതമായി പൂർത്തിയാക്കണമെങ്കിൽ കൂടുതൽ പണ്ഡിതന്മാരും സാങ്കേതിക വൈദഗ്ധ്യവും വിഭവങ്ങളും അത്തരം പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കേണ്ടതുണ്ട്. മറ്റ് ഗവേഷണ മേഖലകളുടെ അനുബന്ധമെന്ന നിലയിൽ കൈയെഴുത്തുപ്രതി പഠനങ്ങളുടെ പ്രാധാന്യം പൂർണ്ണമായും വിലമതിക്കേണ്ടതുണ്ട്. ഇസ്ലാമിക കയ്യെഴുത്തുപ്രതികളുടെ പഠനത്തിന്റെ പ്രാധാന്യവും താൽപ്പര്യവും മനസ്സിലാക്കാൻ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter