ഇസ്രയേലിനെതിരെ  പ്രതിഷേധമുയർത്തി അമേരിക്കൻ തെരുവുകൾ

ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കുക, ഗാസയിൽ സമാധാനം സ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമുയർത്തി ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അമേരിക്കൻ തെരുവുകളിൽ ഒത്തുകൂടിയത്. ലോസ് ആഞ്ചലസ്, ഫിലാഡൽഫിയ, ന്യൂയോർക്, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.

ലോസ് ആഞ്ചലസിൽ പ്രതിഷേധക്കാർ പൊതുഗതാഗതം സ്തംഭിപ്പിച്ചു. ‘ പലസ്തീനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ പോസ്റ്ററുകളുമായി ഇസ്രയേൽ കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. ആയിരത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.

ബ്രൂക്ക്ലിൻ, ന്യൂയോർക് തുടങ്ങിയ നഗരങ്ങളിൽ പലസ്തീൻ അനുകൂലികൾ തടിച്ചു കൂടി . തെരുവുവിളക്കുകളുടെ മുകളിൽ കയറി പലസ്തീൻ പതാക നാട്ടുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് എത്തി നിയന്ത്രിക്കുകയായിരുന്നു.

അമേരിക്കയിലെ വിവിധ നഗരങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter