ഉപരോധം ശക്തിപ്പെടുത്തുന്നത് ഖത്തര്‍ നയങ്ങള്‍ തിരുത്താന്‍ വേണ്ടി: സഊദി

 

ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ ലക്ഷ്യം ഖത്തറിന്റെ നയങ്ങള്‍ തിരുത്തലാണെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മാര്‍ ഗബ്രിയേലിനൊപ്പം ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളുടെ ആവശ്യങ്ങളോടുള്ള ഖത്തറിന്റെ പ്രതികരണം തങ്ങള്‍ ഉറ്റുനോക്കുന്നുണ്ടെന്നും സൂക്ഷ്മമായി പഠിച്ച് അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജുബൈര്‍ വ്യക്തമാക്കി.

അതേസമയം ജി.സി.സിയുടെ അഖണ്ഡത പ്രധാനമാണെന്നും പ്രദേശത്തിന്റെ സുസ്ഥിരതയില്‍ അത് മുഖ്യഘടകമാണെന്നും ജര്‍മന്‍ മന്ത്രി ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുന്നതായും അദ്ദേഹം ആവര്‍ത്തിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ ഖത്തറിന്റെ പരമാധികാരത്തില്‍ സംശയിക്കുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിസന്ധി പരഹരിക്കുന്നതിന് ഏറ്റവും ഉത്തമമായ മാര്‍ഗം ഗള്‍ഫ് പ്രദേശത്ത് ഭീകരതക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനുള്ള ഉടമ്പടിയുണ്ടാക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter