ഇസ്രായേലില്‍ നിന്ന് അംബാസഡറെ പിൻവലിച്ച്‌ ബ്രസീല്‍

ഇസ്രായേലില്‍ നിന്ന് അംബാസഡറെ പിൻവലിച്ച്‌ ബ്രസീല്‍. ഗസ്സ വിഷയത്തില്‍ ബ്രസീലും ഇസ്രായേലും തമ്മിലുള്ള ബന്ധം മാസങ്ങളായി വഷളായിക്കൊണ്ടിരിക്കുകയാണ്.ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചിരുന്നു. രണ്ടാംലോക യുദ്ധത്തില്‍ ഹിറ്റ്ലർ എന്താണോ ജൂതൻമാരോട് ചെയ്തത്. അതുതന്നെയാണ് ഇസ്രായേല്‍ ഗസ്സയില്‍ ഫലസ്തീനികളോട് ചെയ്യുന്നത്. ഹോളോകോസ്റ്റ് പോലെ സമാനതകളില്ലാത്ത ആക്രമണമാണ് ഫലസ്തീൻ ജനതയോട് ഇസ്രായേല്‍ കാണിക്കുന്നതെന്നും ലുല ഡ സില്‍വ വിമർശിച്ചു. തുടർന്ന് ഇസ്രായേല്‍ വിദേശമന്ത്രാലയം ബ്രസീല്‍ അംബാസഡർ ഫെഡറിക്കോ മേയറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
അതിനു പിന്നാലെയാണ് ബ്രസീല്‍ അംബാസഡറെ പിൻവലിച്ചത്. നടപടിയില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനത്തെ ലുല ഡ സില്‍വ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവേ, അയർലൻഡ്, സ്പെയിൻ രാജ്യങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter