ഐസിസ് തകര്‍ത്ത ചര്‍ച്ച് പുനര്‍നിര്‍മിക്കാന്‍ തയ്യാറായി മൊസ്യൂളിലെ മുസ്‌ലിംകള്‍

 

ഐ.എസ് സൈന്യം തകര്‍ത്ത ക്രിസ്ത്യന്‍ ചര്‍ച്ച് പുനര്‍നിര്‍മിക്കാന്‍ സഹായവുമായി മൊസ്യൂളിലെ മുസ്‌ലിംകള്‍. ഇറാഖിലെ നല്ലവരായ മുസ് ലിംകളാണ് ചര്‍ച്ച് പുനര്‍നിര്‍മിക്കാന്‍ ക്രിസത്യാനികള്‍ക്ക് സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്.
അബൂബക്കര്‍ അല്‍ ബഗ്ദാദി 2014 ലാണ് സ്വയം ഖലീഫയായി രംഗത്ത് വന്നിരുന്നത്. അതിന് ശേഷം ഇറാഖിലെ ക്രിസ്ത്യന്‍ വീടുകള്‍ക്ക് എന്‍ എന്ന് അറബി ഭാഷയില്‍ ചായം പൂശിയിരുന്നു. ക്രിസ്ത്യന്‍ വീടുകള്‍ തിരിച്ചറിയാനായിരുന്നു അദ്ദേഹം ഇങ്ങനെ ചെയ്തിരുന്നത്.
ബാഗ്ദാദിയുടെ വരവിന് ശേഷം മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ അക്രമിക്കുകയെന്ന തെറ്റുദ്ധാരണ പരന്നിരുന്നു, ഇത് തിരുത്താന്‍ കൂടി വേണ്ടിയാണ് ഈ മത സൗഹാര്‍ദ്ദ മാതൃകയെന്ന് സംഘാടകര്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter