ഇറാന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഹ്മദി നജാദ്

ഇറാന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രത്രിക നല്‍കി ഇറാന്‍ മുന്‍പ്രസിഡണ്ടുമായ മഹ്മൂദ് അഹ്മദി നജാദ്. തലസ്ഥാനമായ തെഹ്‌റാനിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെത്തിയാണ് തെരഞ്ഞെടുപ്പില്‍ രജിസ്ട്രര്‍ ചെയ്തത്. ദേശീയപതാക വീശിയും മുദ്രാവക്യം മുഴക്കിയുമാണ് അനുയായികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ഇറാനിലെ നിയമപ്രകാരം പ്രസിഡണ്ട് പദവിയില്‍ നിന്ന് ഒഴിഞ്ഞ് നാലുവര്‍ഷത്തിന് ശേഷം വീണ്ടും മത്സരിക്കാം. എങ്കിലും 2021 ല്‍ അദ്ധേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ഗാര്‍ഡിയന്‍ കൗണ്‍സില്‍ നിരസിച്ചിരുന്നു. ജനപ്രിയ നേതാവുകൂടിയായ നജാദ് 2005 മുതല്‍ 2013 വരെ രണ്ടുതവണ തുടര്‍ച്ചയായി പ്രസിഡന്റായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter