ഇസ്രായേലിനെതിരെ പ്രതിഷേധിച്ചാൽ കശ്മീരിൽ കുറ്റകൃത്യം; വിമർശനവുമായി മെഹബൂബ മുഫ്തി

ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. വിഷയത്തിൽ ലോകം മുഴുവൻ പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാൽ കശ്മീരിൽ മാത്രം അത് കുറ്റകൃത്യമാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു.

കശ്മീർ ഒരു തുറന്ന ജയിലാണ്. ഇവിടെ ആളുകളുടെ ചിന്തകൾ നിരീക്ഷിക്കപ്പെടുന്നു. അവർ ശിക്ഷിക്കപ്പെടുന്നു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമില്ല-മെഹ്ബൂബ ട്വീറ്റ് ചെയ്തു.

നേരത്തെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പൊതു സുരക്ഷാ നിയമം ചുമത്തി കലാകാരനായ മുദാസിർ ഗുല്ലിനെ അറസ്റ്റ് ചെയ്തിരുന്നു. മതപ്രബോധകനായ സർജൻ ബർകതി ഫലസ്തീനെ പിന്തുണച്ച് ഈദ് ദിനത്തിൽ പ്രസംഗം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter