ഫ്രഞ്ച് തിരഞ്ഞെടുപ്പ്: ആര്‍ക്ക് വോട്ട് ചെയ്യണമെന്നറിയാതെ മുസ്‍ലിംകൾ
പ്രസിഡണ്ട് സ്ഥാനത്തേക്ക് രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്നറിയാതെ ഫ്രഞ്ച് മുസ്‍ലിംകള്‍. തീവ്ര വലതു പക്ഷ സ്ഥാനാര്‍ത്ഥിയായ മാരിന്‍ ലീ പെനും നിലവിലെ പ്രസിഡണ്ടായ ഇമ്മാനുവല്‍ മാക്രോണുമാണ് മല്‍സര രംഗത്തുള്ളത്.
മാക്രോണ്‍ പലപ്പോഴായി സ്വീകരിച്ച മുസ്‍ലിം വിരുദ്ധ നിലപാടുകളോര്‍ക്കുമ്പോള്‍, രാജ്യത്തെ മുസ്‍ലിംകള്‍ക്ക് അദ്ദേഹത്തിന് വോട്ട് ചെയ്യാനാവുന്നില്ല. എന്നാല്‍ അതേ സമയം, എതിര്‍ സ്ഥാനാര്‍ത്ഥിയായ ലീ പെന്‍, താന്‍ അധികാരത്തിലെത്തിയാല്‍ പൊതു ഇടങ്ങളിൽ ഹിജാബും മറ്റ് ഇസ്‍ലാമിക ചിഹ്നങ്ങളും നിരോധിക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കയാണ്. തീവ്ര നിലപാടുള്ള പെന്നിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വേണ്ടി മാക്രോണിന് വോട്ട് ചെയ്യുക മാത്രമാണ് അവരുടെ മുന്നിലുള്ള വഴി.
"അഞ്ച് വർഷമായി മക്രോൺ ഞങ്ങൾക്ക് എതിരാണ്. ഇപ്പോൾ അദ്ദേഹം വീണ്ടും പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നു. അതിനായി അദ്ദേഹത്തിന് ഞങ്ങളുടെ വോട്ടുകളിൽ താൽപ്പര്യമുണ്ട്. ലീ പെൻ കൂടുതല്‍ അപകടകാരിയായതിനാല്‍ മാത്രമാണ്, ഞങ്ങൾ മാക്രോണിന് വോട്ട് ചെയ്യാൻ പോകുന്നത്, അത് ഏറെ ദുഖകരമായ അവസ്ഥയാണ്"
വിദ്യാർത്ഥിനിയായ ഷെറാസാദെ റോയ്ബാഹ് പ്രതികരിച്ചത് ഇങ്ങനെയാണ്.
"ഹിജാബും മറ്റു മത ചിഹ്നങ്ങളുമെല്ലാം, പൊതു ഇടത്തിലെ എന്റെ ഐഡന്റിറ്റിയാണ്. അത്തരം കാര്യങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുന്നത് ഏറെ ഖേദകരമാണ്" നഴ്സറി അധ്യാപികയായ ലിസ ട്രേഡകും തന്റെ സങ്കടം തുറന്ന് പറയുന്നു.
ഇസ്‌ലാമിക വിഘടനവാദത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും എന്നാൽ പൊതുസ്ഥലത്ത് മതചിഹ്നങ്ങൾ നിരോധിക്കുന്നതിനെതിരെ നിലകൊള്ളുമെന്നുമാണ് മാക്രോൺ പറയുന്നത്. ഈ വാഗ്ദാന പ്രതീക്ഷയിലാണ് ഫ്രഞ്ച് മുസ്‍ലിംകള്‍ മാക്രോണിന് തന്നെ വോട്ട് ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment