സമസ്ത ശരീഅത്ത് സമ്മേളനം; 10 ലക്ഷം പേര്‍ ഒപ്പിട്ട  ഹരജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കും

ഒക്ടോബര്‍ 13 ന് കോഴിക്കോട് നടക്കുന്ന സമസ്ത ശരീഅത്ത് സമ്മേളനത്തിന്റെ ഭാഗമായി മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട് ഭീമഹരജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. 12 ന് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ശരീഅത്ത് ഡേ യുടെ ഭാഗമായി ഒപ്പുശേഖരണം നടക്കും.

12ന് വെള്ളിയാഴ്ച സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ജുമുഅ മസ്ജിദുകളില്‍ നിന്നാണ് ഒപ്പുകള്‍ ശേഖരിക്കുക.ഇതോടനുബന്ധിച്ച് പള്ളികളില്‍ ശരീഅത്ത് പ്രഭാഷണവും നടക്കും. വിദേശ രാജ്യങ്ങളിലും ഒപ്പ് ശേഖരണം നടക്കുന്നുണ്ട്.
കഴിഞ്ഞ സെപ്തംബര്‍ 19 നാണ് രാഷ്ട്രപതി മുത്തലാഖ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.മുസ് ലിം സമുദായത്തിന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന മുത്തലാഖ് ഓര്‍ഡിനന്‍സ് വിവാഹമോചനത്തെ ക്രിമിനല്‍ കേസായാണ് കാണുന്നത്. കൂടാതെ സ്വവര്‍ഗ രതി, വിവാഹേതര ലൈംഗിക ബന്ധം, പള്ളികളുടെ സാധുത ചോദ്യം ചെയ്യുന്ന വിധി എന്നിവയിലുള്ള ആശങ്കയും ഹരജിയിലൂടെ രാഷ്ട്രപതിയെ അറിയിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter