ഗ്യാന്‍വാപി മസ്ജിദ് കേസ്; സര്‍വേറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയംതേടി പുരാവസ്തു വകുപ്പ്

വാരണസിയിലെ വിവാദമായ ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ശാസ്ത്രീയ സര്‍വേ നടത്തുന്ന പുരാവസ്തുവകുപ്പ്( ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചു.സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എട്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ട് അഡീഷണല്‍ ജില്ലാ ജഡ്ജി സജ്ഞീവ് സിന്‍ഹക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചതായി അഭിഭാഷകര്‍ വ്യക്തമാക്കി. 

ആഗസ്റ്റ് 4 ന് ആരംഭിച്ച  സര്‍വേയില്‍ റഡാറും മറ്റു ശാസ്ത്രീയ ഉപകരണങ്ങളും ഉപയോഗിച്ചു ഗ്യാന്‍വാപി മസ്ജിദിന് അകത്ത് എന്താണെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സര്‍വേക്കുള്ള വാരണസി കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിംകള്‍ സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് സര്‍വേ നടപടികള്‍ ആരംഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter