പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യു.എന്‍

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാസമിതി. സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യു.എന്‍ രക്ഷാസമിതി പ്രമേയത്തിലൂടെ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഹീനവും ക്രൂരവുമായ ചാവേര്‍ ആക്രമണം എന്നാണ് പുല്‍വാമ സംഭവത്തെ യു.എന്‍ വിശേഷിപ്പിച്ചത്.
ഫെബ്രുവരി 14 നുണ്ടായ ആക്രമണം 44 ജവാന്മാരുടെ ജീവനെടുത്തിരുന്നു.
മനുഷ്യത്വരഹിതമായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതായി പ്രമേയം പറയുന്നു.
സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച് പ്രമേയം യു.എന്‍ രക്ഷാ സമിതി പാസ്സാക്കിയത്.ചൈന രക്ഷാസമിതി നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter