2013 ലെ മുസഫര്‍നഗര്‍ കലാപം; കേസില്‍ ഏഴുപേര്‍ക്കു കൂടി ജീവപര്യന്തം

2013 ലെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ്‌പേര്‍ക്ക ജീവപര്യന്തം തടവ് വിധിച്ചു.

ചരിത്രത്തിലെ ഏറ്റവും മോശമായ ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങളിലൊന്നായ മുസഫര്‍ നഗര്‍ കലാപത്തില്‍ 66 പേര്‍ കൊല്ലപ്പെടുകയും 50,000ത്തോളം പേരെ നാടുകടത്തുകയും ചെയ്തിരുന്നു.
മുസഫര്‍നഗറിലെ കവല്‍ ഗ്രാമത്തില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലാണ് മുസമ്മില്‍, മുജാസിം,ഫുര്‍ഖാന്‍,നദീം,ജനഗിര്‍,അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്.
രണ്ടുപേരെ കൊലപ്പെടുത്തിയതിന് ശേഷമാണ്  മുസഫര്‍ നഗര്‍,ഷംലി തുടങ്ങിയ ജില്ലകള്‍ കലാപത്തിന്റെ ഭാഗമായത്.
2013 ലെ മുസഫര്‍നഗറിലെ കലാപത്തിന് ശേഷം 6,000ത്തിലേറെ കേസുകളാണ് ഫയല്‍ ചെയ്തത്. ഏകദേശം 15 പേര്‍ അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ കീഴില്‍ 175 ഓളം കുറ്റപത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട.
കലാപവുമായി ബന്ധപ്പെട്ട യു.പിയിലെ അഖിലേഷ് യാദവിന്‍രെ നേതൃത്തലുള്ള സമാജ് വാദി പാര്‍ട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
2017 ല്‍ യോഗി ആദിത്യനാഥിന്റെ കീഴില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബിജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതടിസ്ഥാനത്തില്‍ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട 38 ഓളം കേസുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter