ഹജ്ജ് കരാര്‍ : ഇന്ത്യ- സഊ ദി മന്ത്രിമാര്‍ ഒപ്പുവെച്ചു.

 ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഒപ്പുവെച്ചു.ജിദ്ദയില്‍ നടന്ന ചടങ്ങില്‍ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അല്‍ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

കഴിഞ്ഞ വര്‍ഷം അനുവദിച്ച അതെ ക്വാട്ട തന്നെയാണ് ഈ വര്‍ഷവും ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത്. മൊത്തം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനെത്തുക. ഇവരില്‍ 1,40,020 സീറ്റുകള്‍ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടകര്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ഇത് ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനം നടത്താൻ ഉദ്ദേശിക്കുന്ന സാധാരണ തീര്‍ഥാടകര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. ബാക്കി വരുന്ന 35,005 തീര്‍ഥാടകര്‍ വിവിധ സ്വകാര്യ ഹജ്ജ്ഗ്രൂപ്പ് ഓപ്പറേറ്റര്‍മാര്‍ വഴിയായിരിക്കും ഹജ്ജിനെത്തുക.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാൻ, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter