ഈജിപ്ത് കോടതി മുന്‍ പ്രസിഡണ്ട് മുര്‍സിയുടെ കേസ് മാറ്റിവെച്ചു
ഈജിപ്തില്‍ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയുടെ കേസ് പരിഗണിക്കുന്നത് കെയ്‌റോ ക്രിമിനല്‍ കോടതി ഫെബ്രുവരി 12 ലേക്ക് മാറ്റിവെച്ചു.
2011 ലെ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് മുര്‍സിയും ബ്രദര്‍ഹുഡ് നേതാക്കളും ഉള്‍പ്പെടുന്ന കേസ് മാറ്റിവെച്ചത്.
ജനുവരി 25 ഈജിപ്ത് വിപ്ലവത്തിന്റെയും പോലീസ് ദിനത്തിന്റെയും വാര്‍ഷികമാഘോഷിക്കുന്നത് ഒരേദിനമായതിനാലാണ് കേസ് മാറ്റിവെക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഈജിപ്ത് അധികാരികള്‍ പ്രതികരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2011 ല്‍ പോലീസ് ക്രൂരതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തിയതും അന്ന് തന്നെയായിരുന്നു.ദീര്‍ഘകാല സ്വേഛാധിപതിയായിരുന്ന ഹുസ്‌നി മുബാറക്കിന്റെ ഭരണകൂടത്തെ അട്ടിമറിച്ചതും ഈ പ്രതിഷേധമായിരുന്നു.
മോര്‍സിക്കെതിരെയുള്ള കേസില്‍ തെളിവ് നല്‍കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഒരു അംഗം ഉണ്ടായിരുന്നു.
2016 നവംബറില്‍ ഈജിപ്തിലെ ഉയര്‍ന്ന കോടതി മുര്‍സിക്കും 25 ബ്രദര്‍ഹുഡ് അനുയായികള്‍ക്കും പുനര്‍ വിചാരണക്ക് ഉത്തരവിട്ടു.
2012 ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ടായിരുന്നു മുര്‍സി.
അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് സീസി രക്തരൂക്ഷിത അട്ടിമറിയിലൂടെ മുര്‍സിയെ പുറത്താക്കി പ്രസിഡണ്ടാവുകയായിരുന്നു.