ഭീകരതക്കെതിരെ പ്രതിരോധം തീര്‍ത്ത് ബാഴ്‌സലോണയിലെ മുസ്‌ലിംകള്‍

 

ഭീകരതക്കെതിരെയും തീവ്രവാദത്തിനെതിരെയും പ്രതിരോധം തീര്‍ത്ത് ബാഴ്‌സലോണയിലെ മുസ്‌ലിംകള്‍. ബാഴ്‌സലോണയില്‍ നാല് ദിവസം മുമ്പ നടന്ന ഭീകരാക്രമണത്തിനെതിരെ നൂറ് കണക്കിന് മുസ്‌ലിംകളാണ് പ്രതിഷേധത്തില്‍ അണിചേര്‍ന്നത്.  ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലാസ് റാമ്പലാസിലെ  കാറ്റലോനിയയിലാണ് മുസ്‌ലിംകള്‍ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവുമായി ഒത്തുചേര്‍ന്നത്. ബാനറുകളും പോസ്റ്ററും ഉയര്‍ത്തിപ്പിടിച്ച പ്രതിഷേധത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട വേദനയില്‍ പലരും വിതുമ്പുന്നുണ്ടായിരുന്നു.
മുസ്‌ലിംകള്‍ ഭീകരവാദത്തിനെതിരെ എന്നതായിരുന്നു പോസ്റ്ററുകളിലും ബാനറുകളിലും തെളിഞ്ഞ പ്രധാനമുദ്ര്യാവാക്യം.
13 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദിയെ പോലീസ് നാടകീയമായി പിടികൂടി കൊലപ്പെടുത്തിയെന്ന് മെയ്ല്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബാഴ്‌സലോണയിലെ കാംമ്പ്രില്‍സിലാണ് ഭീകരാക്രമണം നടന്നിരുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter