റോഹിംഗ്യന്‍ വംശഹത്യ  സൂകി രാജിവെക്കണം: ഐക്യരാഷ്ട്രസഭ

റോഹിംഗ്യന്‍ വിഷയത്തില്‍ കടുത്ത നിലപാടുമായി യു.എന്‍. മ്യാന്മാര്‍ നേതാവ് ഓങ് സാന്‍ സൂകി രാജിവയ്ക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി സായിദ് റഅദ് അല്‍ ഹുസൈന്‍.

എന്തെങ്കിലും ചെയ്യേണ്ട സ്ഥാനത്താണവര്‍, എന്നാല്‍ അവര്‍ മിണ്ടാതിരിക്കുകയാണ്. അതിനേക്കാളും നല്ലത് അവര്‍ രാജിവയ്ക്കുകയാണ്- സായിദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.

സൈന്യത്തിന്റെ വക്താവായി അവരെ കേള്‍ക്കേണ്ട ആവശ്യമില്ല. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യു.എന്‍ റിപ്പോര്‍ട്ടെന്ന് അവര്‍ പറയേണ്ടതില്ലായിരുന്നു. ഇതെല്ലാം കൃത്രിമമായി ചമച്ചതെന്നാണ് സൂകി പറയുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.

റോഹിംഗ്യന്‍ കൂട്ടക്കൊലയ്ക്കും ബലാത്സംഗത്തിനും എതിരേ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് മേധാവിയുടെ പരാമര്‍ശം. മ്യാന്മാര്‍ സൈനിക മേധാവികള്‍ക്കെതിരെ കൂട്ടക്കൊലക്കേസ് ചുമത്തി വിചാരണ ചെയ്യണമെടക്കമുള്ള ആവശ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം തെറ്റാണെന്നു പറഞ്ഞ് ഈ റിപ്പോര്‍ട്ട് തള്ളുകയാണ് മ്യാന്മാര്‍ ചെയ്തത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter