ഫലസ്തീനിലെ ഇസ്രാഈല്‍ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതി

ഹേഗ്:ഇസ്രാഈല്‍ ഫലസ്തീനില്‍ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിചാരണ തുടങ്ങി. 2014 ജൂണ്‍ 13 മുതല്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളാണ് കോടതി അന്വേഷിക്കുക. വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് ഇസ്രാഈല്‍ നടത്തിയ അതിക്രമങ്ങള്‍ യുദ്ധക്കുറ്റങ്ങളാണെന്ന വാദം കോടതി അംഗീകരിക്കുയായിരുന്നു.

അതേ സമയം, അന്താരാഷ്ട്ര കോടതിയുടെ പുതിയ നടപടിയെ യു.എസ് എതിര്‍ത്തു. ഇസ്രാഈല്‍ അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയില്‍ പെടുന്ന പ്രദേശമല്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും നെതന്യാഹുവും പറഞ്ഞു. എന്നാല്‍ ഇസ്രാഈല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളാണെന്നും കുറ്റം തെളിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും അന്താരാഷ്ട്ര കോടതി പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter