കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിയന്ത്രണത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്‌റ്റേ ചെയ്തു. വിജ്ഞാപനത്തില്‍ കൂടുതല്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് രാജ്യവ്യാപകമായി നിലനില്‍ക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
ആശങ്കകള്‍ പരിഹരിച്ച് ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനത്തിനെതിരേ നിരവധി പേര്‍ ഹര്‍ജികളുമായി സമീപിച്ചിട്ടുണ്ട്. പരാതികളെലഌം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പുതിയ വിജ്ഞാപനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter