ഖാസി കേസില്‍ സത്യംപുറത്ത് വരും: ഡോ.ബഹാഉദ്ധീന്‍ നദ്‌വി
- Web desk
- Nov 28, 2018 - 16:08
- Updated: Nov 28, 2018 - 16:08
സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ഒട്ടനവധി മഹല്ലുകളുടെ ഖാസിയും ഗോളശാസ്ത്ര വിദഗ്ദനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സത്യം എന്നായാലും പുറത്തുവരുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി.
അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മറ്റിയും സംയുക്തമായി കാസര്‍കോട്ട നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ കഴിഞ്ഞ ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സത്യാവസ്ഥ കാലങ്ങളോളം മൂടിവെയ്ക്കപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പകല്‍ വെളിച്ചം പോലെ സത്യം പുറത്തുവരികയും ചെയ്തിട്ടുണ്ട്.
സി.എം അബ്ദുല്ല മൗലവിയുടെ കാര്യത്തിലും ഇത് തന്നെ സംഭവിക്കുമെന്നും ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ എല്ലാ വിഭാഗം ആളുകളും സമരത്തില്‍ പങ്കെടുക്കണമെന്നും അദ്ധേഹം പറഞ്ഞു.
അബ്ദുല്ല മൗലവി ജാതി മത ഭേതമന്യേ ജനങ്ങളുടെ ആദരവ് നേടിയ വ്യക്തിത്വമായിരുന്നുവെന്നും അദ്ധേഹത്തിന്റെ കൊലപാതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ജനകീയ പ്രക്ഷേഭങ്ങള്‍ ശക്തമാക്കണമെന്നും ഡോ.ബഹാഉദ്ധീന്‍ നദ് വി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment