അനധികൃതമായി കടത്തിയ ആയിരക്കണക്കിന് പുരാവസ്തുക്കള്‍ തിരിച്ചെത്തിച്ച് ഇറാഖ് ദേശീയ മ്യൂസിയം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു
അനധികൃതമായി കടത്തിയ ആയിരക്കണക്കിന് പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ തിരികെയെത്തിച്ച ശേഷം ഇറാഖ് ദേശീയ മ്യൂസിയം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയാണ് ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശിക്കാന്‍ ഉതകുന്ന രീതിയില്‍ മ്യൂസിയത്തിലെ സൗകര്യങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മ്യൂസിയം വീണ്ടും തുറക്കുമ്പോള്‍ അമേരിക്കയടക്കം മറ്റു രാജ്യങ്ങളില്‍ നിന്ന് 17,338പുരാവസ്തുക്കള്‍ മ്യൂസിയത്തിലേക്ക് തിരികെ എത്തിച്ചാണ് മ്യൂസിയം റി-ഓപ്പണ്‍ ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. 2021 ജൂലൈ 30 ന് ഖാദിമിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന്റെ ഫലമായാണ് ആയിരക്കണക്കിന് കള്ളക്കടത്ത് പുരാവസ്തുക്കള്‍ വീണ്ടെടുക്കാന്‍ സാധിച്ചത്.ഇത് ഇറാഖി നാഷണല്‍ മ്യൂസിയം വീണ്ടും തുറക്കുന്നതമായ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുകയായിരുന്നു.
ബാഗ്ദാദിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മ്യൂസിയം 1926 ല്‍ അല്‍ ഖഷ്‌ല പ്രദേശത്ത് സ്ഥാപിക്കുകയും പിന്നീട് 1966 ല്‍ അല്‍ അലാവിയിലേക്ക് മാറ്റുകയുമായിരുന്നു.2019 ല്‍ കൊറോണ വൈറസ് വ്യാപന പ്രത്യേക സാഹചര്യത്തില്‍ പുനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മ്യൂസിയം അടച്ചിരുന്നു.പ്രധാനമായ പ്രദര്‍ശനങ്ങളുടെയും വിലപ്പെട്ട ചരിത്ര വസ്തുക്കളുടെയും ആയിരക്കണക്കിന് പഴക്കമുള്ള കയ്യെഴുത്ത് പ്രതികളുടെയും കാര്യത്തില്‍ ഇറാഖി നാഷണല്‍ മ്യൂസിയം ലോകത്ത് അഞ്ചാം സ്ഥാനത്താണ്.
രാജ്യത്തെ സുരക്ഷ സംഭവവികാസങ്ങള്‍ കാരണങ്ങള്‍ വാതിലുകള്‍ അടച്ചുപൂട്ടേണ്ടിവന്ന മ്യൂസിയം വീണ്ടും തുറക്കാന്‍ സാംസ്‌കാരിക,ടൂറിസം പുരാവസ്തുമന്ത്രാലയത്തിന്റെ കീഴിലുള്ള പുരാവസ്തുവിഭാഗം കുറച്ച് കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊറോണവൈറസ് വ്യാപനവും ബില്‍ഡിംഗിന്റെ കുറച്ച് ഭാഗങ്ങള്‍ പുനസ്ഥാപിക്കുകയും വേണ്ടതിനാല്‍ സമയമെടുക്കുകയായിരുന്നു.ഖാദിമിയുടെ പിന്തുണയോടെ മറ്റു അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് മ്യൂസിയും ഇപ്പോള്‍ വീണ്ടും തുറന്നത്.
ഇറാഖിന്റെ വിശിഷ്ടമായ ചരിത്രത്തിലേക്കും പുരാവസ്തുശാസ്ത്രത്തിലേക്കും യുവതലമുറയെ പരിചയപ്പെടുത്തുന്നതിനായി മ്യൂസിയം ഇപ്പോള്‍ സജ്ജമാണ്.ഈ നേട്ടം ഇറാഖിന്റെ പുരാവസ്തു സാംസ്‌കാരിക സമ്പന്നതയെയും ശക്തിപ്പെടുത്തുകയും മാതൃരാജ്യത്തിന് അവകാശപ്പെട്ടതാണെന്ന ബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.സാംസ്‌കാരികമായും പുരാവസ്തു ശാസ്ത്രത്തിലേക്കും സുപ്രധാനകവാടം കൂടിയാണ് ഈ മ്യൂസിയം.
Leave A Comment