ഭീകരവാദത്തെ നേരിടാന്‍ ദേശീയ കൗണ്‍സിലുമായി അബ്ദുല്‍ ഫത്തഹ് അല്‍-സീസി

ഭീകരവാദത്തെ ചെറുക്കാന്‍ ദേശീയ കൗണ്‍സിലുമായി ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസി. ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടാന്‍ പ്രത്യേക ദേശീയ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ട സീസി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ദാഇശ് ഭീകരസേനയുമായി 2013 മുതല്‍  സീനായിലെ പോരാട്ടത്തില്‍ നൂറ് കണക്കിന് ഈജിപ്ത് പട്ടാളക്കാരക്കാണ്  കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസങ്ങളില്‍ ദാഇശ് ഭീകരര്‍ പോരാട്ടം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസിഡണ്ട് സീസി പുതിയ ദേശീയ കൗണ്‍സിലുമായി തീവ്രവാദത്തെ നേരിടാനൊരുങ്ങിയത്.
ഈജിപ്തില്‍ ദാഇശിന്റേതെന്ന് കരുതപ്പെടുന്ന രണ്ട് ചര്‍ച്ച് ബോംബ് ആക്രമത്തിലൂടെ 44 പേരുടെ ജീവന്‍ നഷ്ടമായിരുന്നു. തുടര്‍ന്ന്  പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സീസി അധികാരം ജനങ്ങളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുകയാണെന്ന് വലതുപക്ഷ പ്രവര്‍ത്തകര്‍ ആരോപിച്ചു.
തീവ്രവാദത്തെ തുടച്ച് നീക്കാന്‍ വേണ്ടി നിര്‍മിച്ച ദേശീയ കൗണ്‍സില്‍ അധ്യക്ഷന്‍ സീസി തന്നെയാണ്. സീസിക്ക് പുറമെ നിരവധി മന്ത്രിമാരെയും അല്‍ അസ്ഹര്‍ വാഴ്‌സിറ്റി തലവനെയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter