പശുവിന്റെ പേരില്‍ വീണ്ടും കൊല; ന്വൂനപക്ഷങ്ങള്‍ക്ക് സുരക്ഷ കുറഞ്ഞ് ഇന്ത്യ

 

പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഡല്‍ഹിയിലെ ദിന്‍ജാപൂര്‍ ജില്ലയില്‍ മൂന്നു യുവാക്കളെ ആള്‍കൂട്ടം തല്ലിക്കൊന്നു. ദുര്‍ഗ്ഗാപൂരിലെ മുഹമ്മദ് നസറുദ്ധീന്‍, നസീറുള്‍ ഹഖ് , മുഹമ്മദ് സഹീറുദ്ധീന്‍ തുടങ്ങിയവരാണ് വര്‍ഗ്ഗീയ ശക്തികളുടെ കൊലപാതകത്തിനിരയായത്.
നിര്‍മ്മാണ തൊഴിലാളികളായ ഇവര്‍ പശുവിനെ മോഷ്ടിക്കില്ലെന്ന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നു. രാജ്യത്തെ ന്വൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ ക്രൂരതയായാണ് നാട്ടുകാരും ബന്ധുക്കളും ഇതിനെ വിലയിരുത്തുന്നത്. പെരുന്നാള്‍ തലേന്ന് ഹരിയാനയിലെ 16 വയസ്സുകാരനായ ഹാഫിള് ജുനൈദിനെ ബീഫ് കൈവശം വെച്ചുവെന്ന ആരോപിച്ച് ട്രെയിനില്‍ വര്‍ഗീയ ശക്തികള്‍ കൊലപ്പെടുത്തിയിരുന്നു. ജനാധിപത്യ ഇന്ത്യയില്‍ ന്വൂനപക്ഷങ്ങള്‍ക്ക് സുരക്ഷ കുറഞ്ഞുവരികയും ഭീതിയില്‍ കഴിയേണ്ടിവരികയും ചെയ്യുകയാണിപ്പോള്‍  നിലനില്‍ക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter