യാത്രക്കാര്‍ക്ക് റോഡരികില്‍ നോമ്പ് തുറയൊരുക്കി ഫലസ്ഥീനികള്‍

 

വിശുദ്ധ റമദാനില്‍ യാത്രക്കാര്‍ക്ക് റോഡരികില്‍ നോമ്പ്തുറ വിഭവങ്ങളൊരുക്കി ഒറു പറ്റം ഫലസ്ഥീനികള്‍. വെസ്റ്റ് ബാങ്കിന്റെ തീരത്ത് നോമ്പ് തുറക്കാന്‍ യാത്രക്കാര്‍ക്ക് ഈത്തപ്പഴവും വെള്ളവുമെല്ലാം കരുതിയാണ് ഒരുപറ്റം പ്രവര്‍ത്തകര്‍ വിശുദ്ധ മാസത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നത്.
യാത്രക്കാര്‍ക്ക് സൂര്യാസ്തമയ സമയത്ത് വിഭവങ്ങളൊരുക്കി കാത്തിരിക്കുന്ന കാമ്പയിന് വെള്ളവും ഈത്തപ്പഴവും എന്നാണ് പേരിട്ടിരിക്കുന്നത്. 15ഓളം വളണ്ടിയര്‍ മാരാണ് കാമ്പിന്റെ ഭാഗമായി സ്വയം തയ്യാറായി മുന്നോട്ട വന്നിരിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter