ചൈനയിലെ മുസ്‌ലിം തടവ് കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ട് തുര്‍ക്കി

മുസ്‌ലിംകളെ തടവുകാരാക്കി കൊടിയ പീഡനത്തിനും ക്രൂരതക്കും ഇരയാക്കുന്ന തടവുകേന്ദ്രങ്ങള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ട് തുര്‍ക്കി.

മനുഷ്യത്വത്തിന് തന്നെ ലജ്ജയാണെന്നും ബൈജിംഗ് ഒരു മില്യണിലേറെ മുസ്‌ലിംകളെയാണ് തടവുകളില്‍ പാര്‍പ്പിക്കുന്നതെന്നും അവയില്‍ അധികവും ഉയിഗൂര്‍ വംശജരാണെന്നും തുര്‍ക്കി വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
തുര്‍ക്കി എല്ലാ നിലക്കും ചൈനയോട് ബന്ധം പുലര്‍ത്തുന്നതാണ് എന്നാല്‍ ഇത്തരത്തിലുള്ള വ്യവസ്ഥാപിത സ്വാംശീകരണത്തെ പൂര്‍ണമായും എതിര്‍ക്കുകയും് ചെയ്യുന്നതെന്ന് ഹാമി അക്‌സോ പറഞ്ഞു.
ക്‌സിംജിയാങ്ങ് പ്രവിശ്യയിലെ മുസ്‌ലിംകള്‍ മതകീയ സ്വാതന്ത്ര്യ ലംഘനത്തിനും ക്രൂരമായ സൈന്യത്തിന്റെ കടന്നുകയററത്തിനും അവര്‍ വിധേയമായിട്ടുണ്ട്.
കവിയും സംഗീതജ്ഞനുമായ അബ്ദുറഹീം ഹെയ്ത് ചൈനയിലെ കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് തുര്‍ക്കിയുടെ പ്രതികരണം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter