മൂന്ന് വര്‍ഷത്തിനിടെ ഇസ്തംബൂള്‍ മസ്ജിദ് സന്ദര്‍ശിച്ചത് 25 മില്യണ്‍ ജനത
ഉദ്ഘാടനത്തിന് ശേഷം ഇസ്തംബൂളിലെ ഗ്രാന്‍ഡ് കംലിക്ക മസ്ജിദ് മൂന്ന് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 25 ദശലക്ഷം പേര്‍. മനോഹരമായ മസ്ജിദിന് ഓട്ടോമന്‍,സല്‍ജൂക് കാലത്തെ വാസ്തുവിദ്യയുടെ സവിശേഷതയുമുണ്ട്.
ഇസ്തംബൂളിലെ ഗ്രാന്‍ഡ് കംലിക്ക മസ്ജിദില്‍ ഇസ്‌ലാമിക നാഗരികത മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് മസ്ജിദിന്റെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിന് ശേഷം ഇതുവരെ 25 ദശലക്ഷം ആളുകള്‍ക്ക് ആതിഥേയത്വം വഹിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഒരു മഹത്തായ ആരധനാലയം എന്നതിലുപരി ആര്‍ട്ട്ഗാലറി, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ആര്‍്ട്ട് വര്‍ക്ക് ഷോപ്പ്, പുതുതായി ആരംഭിച്ച ഇസ് ലാമിക് സിവിലൈസേഷന്‍ മ്യൂസിയം എന്നിവയുള്ള തുര്‍ക്കിയിലെ തന്നെ ഏറ്റവും മികച്ച ആധുനിക സമുച്ചയമാണിത്.
2013 ഓഗസ്റ്റ് 7 ന് ഇസ്തംബൂളിലെ കംലിക്ക ഹില്ലില്‍ തറക്കില്ലിട്ട മസ്ജിദിന്റെ ആശയം തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റേതാണ്. മനോഹരമായ മസ്ജിദിന് ഓട്ടോമന്‍ സെല്‍ജൂക്ക് വാസ്തുവിദ്യകളുടെ സംയോജനമുണ്ട്, ഇസ്തംബൂളിന്റെ ഏഷ്യന്‍ ഭാഗത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
ഇതിനകം നഗരത്തിന്റെ തന്നെ ഐക്കണായി മസ്ജിദ് സമുച്ചയം മാറിയിട്ടുണ്ട്. പള്ളിയുടെ നാല് മിനാരങ്ങള്‍ക്ക് 107.1 മീറ്റര്‍ (352 അടി) ഉയരമുണ്ട്.
പ്രധാന ഗേറ്റ് 6 ടണ്‍ ഭാരവും 6.5 മീറ്റര്‍ (21 അടി) വരെ ഉയരവും 5 മീറ്റര്‍ വീതിയും ഉണ്ട്, ലോകത്തിലെ തന്നെ വലിയ ഗേറ്റുകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
എട്ട് ആര്‍ട്ട് വര്‍ക്ക് ഷോപ്പുകള്‍, 3500 ചതുരശ്രമീറ്റര്‍ വീസ്തീര്‍ണമുള്ള ആര്‍ട്ട് ഗാലറി, 3000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ലൈബ്രറി,1071 സീറ്റുകളുള്ള കോണ്‍ഫറന്‍സ് ഹാള്‍, 3500 ഓളം വാഹനങ്ങള്‍ക്കു ഇന്‍ഡോര്‍ പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് മസ്ജിദ് സമുച്ചയത്തില്‍ അടങ്ങിയിട്ടുള്ളത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment