റോഹിങ്ക്യന്‍ വിഷയത്തില്‍ സൂകിക്കെതിരെ ആംനസ്റ്റി
- Web desk
- Sep 21, 2017 - 09:31
- Updated: Sep 23, 2017 - 04:39
റോഹിങ്ക്യന്‍ മുസ്ലിംകളെ കൊന്നൊടുക്കയും അതിക്രമിക്കുകയും ചെയ്യുന്ന മ്യാന്മറിനെതിരെ കടുത്ത പ്രതികരണവുമായി മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍.
റോഹിങ്ക്യന്‍ വിഷയത്തില്‍ മ്യാന്മര് നേതാവ് ആങ് സാന്‍ സൂകി സ്വീകരിച്ചിരിക്കുന്നത് അപകടം കാണുമ്പോള്‍ മുഖം മണ്ണില്‍ പൂഴ്ത്തുന്ന ഒട്ടകപക്ഷി നയമാണെന്നും സംഘടന പ്രതിനിധികള്‍ പറഞ്ഞു. വസ്തുതകള്‍ക്ക് വിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് പ്രസംഗത്തില്‍ സൂകിയുടെതെന്ന് ആംനസ്റ്റി ആരോപിച്ചു. റാഖൈന്‍ പ്രദേശത്തെ മനുഷ്യവകാശ ധ്വംസനങ്ങളെ അപലപിക്കാന്‍ സൂകി തയ്യാറായതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതില്‍ സുരക്ഷാ സേനക്കുള്ള പങ്കിനെ കുറിച്ച് അവര്‍ മൗനം പാലിക്കുകയാണ്. പ്രശ്നത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന സൂകിയുടെ വാദം തെറ്റാണ്. ഈ വര്‍ഷാദ്യം രൂപീകരിച്ച അന്വേഷണ സംഘത്തോട് മ്യാന്മര് സഹകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര അന്വേഷണത്തെ ഭയമില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് റാഖൈന്‍ പ്രദേശത്തേക്ക് യു.എന്‍ പ്രതിനിധികളെ കടത്തിവിടാന്‍ മ്യാന്മര് മടിക്കുന്നതെന്നും ആംനസ്റ്റി ഡയറക്ടര്‍ ജെയിംസ് ഗോമസ് പറഞ്ഞു.
റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള സൈനിക നടപടി അവസാനിപ്പിച്ചുവെന്ന സൂകിയുടെ പ്രസ്താവനയെ ഹ്യൂമന്‍ റൈറ്റ് വാച്ച് ചോദ്യം ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment