നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍ വന്‍പ്രക്ഷോഭം

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈലില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി. പ്രതിഷേധക്കാര്‍ റോഡിലും പ്രധാനമന്ത്രിയുടെ വസതിക്കും പാര്‍ലിമെന്റിനു മുന്നിലും കുത്തിയിരിപ്പു സമരം നടത്തി. ഹമാസ് തടവിലാക്കിയ ബന്ദികളെ ആറു മാസത്തിന് ശേഷവും മോചിപ്പിക്കാനാവാത്ത സര്‍ക്കാരിനെതിരെ നേരത്തെയും ബന്ദികളുടെ ബന്ധുക്കളുടെയും മറ്റും നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും നിലവില്‍ പലയിടത്തും കലാപ സമാനമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജറൂസലമില്‍ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.ഞായറാഴ്ച എല്ലാ നഗരങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ റാലി നടന്നിരുന്നു. 
നെതന്യാഹു രാജിവെച്ച് നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഭരണകക്ഷിയും ഗസ്സ ആക്രമണത്തിനെതിരെ ഭിന്നസ്വരമുയര്‍ന്നിരുന്നു. ഇസ്‌റാഈല്‍ സൈന്യത്തില്‍ നിന്ന വിരമിച്ച ബ്രിഗേഡിയര്‍ ജനറല്‍ ഡേവിഡ് അഗ്മേനും പാര്‍ലിമെന്റിന് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter