ഫലസ്ഥീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആഗോള മുസ്‌ലിം സംഘടനകള്‍ തുര്‍ക്കിയില്‍

30 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥി യൂണിയനും യുവജന സംഘടന പ്രതിനിധികളും ഫലസ്ഥീന് ഐക്യദാര്‍ഢ്യവുമായി തുര്‍ക്കി കോണ്‍ഫറന്‍സ്. തുര്‍ക്കിയിലെ ഇസ്തംബൂളിലാണ് ഫലസ്ഥീന്‍ ജനതക്ക് ഐക്യദാര്‍ഢം പകരുന്ന ദ്വിദിന പരിപാടി നടക്കുന്നത്. തുര്‍ക്കി വിദ്യാര്‍ത്ഥി സംഘടന ആന്തലോ യൂത്ത് അസോസിയേഷന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സംഘടനകളുമായി സഹകരിച്ചാണ്  കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ഞങ്ങള്‍ ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത് രണ്ടാം തവണയാണ്, അല്‍-അഖ്‌സക്കും ഫലസ്ഥീനിനും ഇപ്പോള്‍ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. തുര്‍ക്കി വിദ്യാര്‍ത്ഥി സംഘടന ആന്തലോ യൂത്ത് അസോസിയേഷന്‍ നേതാവ് സ്വാലിഹ് തുറാന്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
അല്‍-അഖ്‌സക്ക് വേണ്ടി പ്രതിരോധം തീര്‍ക്കലും ഫലസ്ഥീന്‍ ജനതക്ക് വേണ്ടിയുള്ള ഐക്യദാര്‍ഢ്യവുമാണ് കോണ്‍ഫറന്‍സ് ലക്ഷീകരിക്കുന്നതെന്ന് സ്വാലി തുറാന്‍ വിശദീകരിച്ചു.
ലോകത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും ഒരോ മനസ്സോടെ ഫലസ്ഥീനൊപ്പം ചേരുന്നതായിരുന്നു കോണ്‍ഫറന്‍സെന്ന് നിരീക്ഷകര്‍ വിലയിരുത്തി.
ഫലസ്ഥീന് വേണ്ടി മാത്രം ഇസ്തംബൂള്‍ വേദിയായി ഇത് വരെ നിരവധി കോണ്‍ഫറന്‍സുകള്‍ നടന്നിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഫലസ്ഥീന്‍ വിഷയത്തില്‍ ഇസ്തംബൂളില്‍ നടന്ന കോണ്‍ഫറന്‍സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 5000ത്തോളം പേരായിരുന്നു  കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലെത്തിയിരുന്നത്.  
ഫലസ്ഥീന്‍ വിഷയത്തില്‍ കോണ്‍ഫറന്‍സ് മുഖേന ആഗോള മുസ്‌ലിം യുവത്വത്തിന് ബോധവത്കരണവും ഫലസ്തീന്‍ വിഷയത്തില്‍ ഐക്യപ്പെടാനുള്ള മനസ്സും ലഭിക്കുമെന്ന പ്രതിക്ഷയിലാണ്് തുര്‍ക്കി വിദ്യാര്‍ത്ഥി സംഘടന ആന്തലോ യൂത്ത് അസോസിയേഷന്‍.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter