തുര്‍ക്കി പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന് തിരിച്ചടി

തുര്‍ക്കി പ്രാദേശിക തെരഞ്ഞെടുപ്പില്‍ പ്രധാന നഗരങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് വിജയം. അങ്കാറ,ഇസ്തംബൂള്‍,ഇസ്മിര്‍,അദാന,അന്റാലിയ തുടങ്ങിയ നഗരങ്ങളില്‍ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്ക് പീപ്പിള്‍സ് പാര്‍ട്ടി വിജയിച്ചു. പ്രതിപക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എക്‌രേം ഇമോഗ്ലു 50 ശതമാനത്തിലേറെ വോട്ടുനേടിയാണ് വിജയം കൈവരിച്ചത്. ഉര്‍ദുഗാന്‍ അധികാരത്തിലെത്തി 21 വര്‍ഷത്തിന് ശേഷം ആദ്യമായാണ് തന്റെ തട്ടകമായ ഇസ്തംബൂളില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടിയായ എ.കെ പാര്‍ട്ടി പരാജയപ്പെടുന്നത്.  ഉര്‍ദുഗാന്റെ ജനപിന്തുണ കുറഞ്ഞുവരികയാണെന്ന് പ്രതിപക്ഷം തുറന്നടിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter