ശ്രീനഗർ വിമാനത്താവളത്തിൽ മുസ്‍ലിം ഹാജിമാരെ കശ്മീരി പണ്ഡിറ്റുകൾ സ്വീകരിച്ചു

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ശ്രീനഗർ വിമാനത്താവളത്തിലെത്തിയ മുസ്‍ലിം തീർത്ഥാടകരെ സ്വീകരിച്ചത് കശ്മീർ പണ്ഡിറ്റുകൾ. ശനിയാഴ്ച തിരിച്ചെത്തിയ ഹാജിമാരെയാണ് മതസൗഹാർദത്തിന്റെ മാതൃക കാട്ടി, ഒരു കൂട്ടം പണ്ഡിറ്റുകള്‍ സ്വീകരിച്ചത്. 
സ്വീകരണത്തിന്റെ ഭാഗമായി, തീർഥാടകർക്ക് റോസാപ്പൂക്കൾ അർപ്പിക്കുകയും തീര്‍ത്ഥ യാത്ര പൂർത്തിയാക്കിയതിന് അവരെ അഭിനന്ദിക്കുകയും പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ച് "നഅ്ത്" ആലപിക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയക്കാരും സാമുദായിക നേതാക്കളും പ്രവർത്തകരും ഈ നീക്കത്തെ അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയും വലിയ പിന്തുണയാണ് ഇതിന് നല്കിയത്.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വക്താവ് മോഹിത് ഭാൻ ഇതിനെ "നമ്മുടെ സമന്വയ സംസ്കാരത്തിന്റെ" ഉദാഹരണമെന്നാണ് വിശേഷിപ്പിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter