മുത്തലാഖ് ബില്‍ മുസ്‌ലിം കുടുംബസംവിധാനത്തെ തകര്‍ക്കാനുള്ള നീക്കം: മെഹ്ബൂബ

മുത്തലാഖ് ബില്ലിലൂടെ ബി.ജെ.പി മുസ്‌ലിംകളുടെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

മഹാത്മാഗാന്ധിയുടെ  ഇന്ത്യയില്‍ സിയാവുല്‍ ഹഖിന്റെ പാകിസ്ഥാന്‍ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ബന്ധങ്ങളിലും കുടുംബഘടനയിലും അഭിമാനിക്കുന്നവരാണ് മുസ് ലിംകള്‍.അത് വളരെ ശക്തവും സത്യസന്ധവുമാണ്. മുസ്‌ലിംകളുടെ കുടുംബഘടനക്ക് നേരെയാണ് ബി.ജെ.പിയുടെ ആക്രമണം. വിവാഹബന്ധം തകര്‍ന്ന ഒരു മുസ്‌ലിം സ്ത്രീയെന്ന നിലയിലാണ്താന്‍ മുത്തലാഖ് ബില്ലിനെതിരെ സംസാരിക്കുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter