ഭീകരവാദം നേരിടാന്‍ ബഹ്‌റൈന്‍-ഇന്ത്യാ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി


മനാമ: ഭീകരവാദം നേരിടാന്‍ ബഹ്‌റൈനും ഇന്ത്യയും സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി (ജെ.എസ്.സി) നിലവില്‍ വന്നു. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ലഫ്.ജന.ശെയ്ഖ് റാശിദ് ബില്‍ അബ്ദുള്ള അല്‍ ഖലീഫയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 
    മേഖല നേരിടുന്ന സുരക്ഷാഭീഷണികള്‍, ജെ.എസ്.സി രൂപീകരണം, പ്രഥമ ബഹ്‌റൈന്‍-ഇന്ത്യാ സുരക്ഷാ സമിതി യോഗം എന്നിവയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സുസ്ഥിതയും ഉറപ്പ് വരുത്തുന്നതിനുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter